ബെംഗളൂരു : നെലമംഗലയിലെ കുനിഗൽ ബൈപാസിന് സമീപം ബൈക്കും, ലോറിയും കൂട്ടിയിടിച്ച് യുവ നർത്തകർക്ക് ദാരുണാന്ത്യം. അമിത വേഗതയിൽ വന്ന ലോറി മോട്ടോർ സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു. ബംഗളൂരു ശ്രീരാംപുര സ്വദേശികളായ പ്രജ്വൽ (22), സഹന (21) എന്നിവരാണ് മരിച്ചത്. പ്രാദേശിക കലാരംഗത്ത് പ്രശസ്തരായ ഇരുവരും നിരവധി സാംസ്കാരിക പരിപാടികളിൽ ഒരുമിച്ച് പരിപാടികളിൽ പങ്കെടുക്കുന്നവരാണ്. ചില സിനിമയുടെ ഭാഗമായിട്ടുണ്ട്. തുമകുരു ജില്ലയിലെ കുനിഗലിൽ നൃത്ത പരിപാടി പൂർത്തിയാക്കി ബെംഗളൂരുവിലേക്ക് മടങ്ങവേയാണ് അപകടം. സംഭവത്തിൽ നെലമംഗല ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണത്തിൻ്റെ ഭാഗമായി…
Read MoreTag: accident case
എച്ച്എസ്ആർ ലേഔട്ട് അപകടക്കേസ്: മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു: എച്ച്എസ്ആർ ലേഔട്ട് ഏരിയയിൽ നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ വാട്ടർ ടാങ്കർ ഉടമയെയും മറ്റ് രണ്ട് പേരെയും സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേരിൽ വാഹനത്തിന്റെ ഡ്രൈവറും യഥാർത്ഥ ഡ്രൈവറുടെ പ്രതിനിധി ആയിരുന്ന മറ്റൊരാളുമാണ് ഉൾപ്പെടുന്നത്. ടാങ്കർ ഉടമ കസവനഹള്ളിയിലെ ആർ ആനന്ദ് (47), യഥാർത്ഥ വാട്ടർ ടാങ്കർ ഡ്രൈവർ ബൊമ്മനഹള്ളിയിലെ എം ഡി റക്കീബ് (23), പ്രതിനിധി ആയ കസവനഹള്ളിയിലെ എൻ രമേഷ് ബാബു (36) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പെൺകുട്ടിയുടെ വീടിന് 100 മീറ്റർ അകലെയുള്ള ശ്വേത റെസിഡൻസി അപ്പാർട്ട്‌മെന്റിൽ…
Read More