ലോറിയും, ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവ നർത്തകർക്ക് ദാരുണാന്ത്യം

ബെംഗളൂരു : നെ​ല​മം​ഗ​ല​യി​ലെ കു​നി​ഗ​ൽ ബൈ​പാ​സി​ന് സ​മീ​പം ബൈക്കും, ലോറിയും കൂട്ടിയിടിച്ച് യുവ നർത്തകർക്ക് ദാരുണാന്ത്യം. അമിത വേഗതയിൽ വന്ന ലോറി മോട്ടോർ സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബം​ഗ​ളൂ​രു ശ്രീ​രാം​പു​ര സ്വ​ദേ​ശി​ക​ളാ​യ പ്ര​ജ്വ​ൽ (22), സ​ഹ​ന (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ്രാ​ദേ​ശി​ക ക​ലാ​രം​ഗ​ത്ത് പ്ര​ശ​സ്ത​രാ​യ ഇ​രു​വ​രും നി​ര​വ​ധി സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ ഒ​രു​മി​ച്ച് പരിപാടികളിൽ പങ്കെടുക്കുന്നവരാണ്.

  സർക്കാർ ആൾക്കൂട്ടനിയന്ത്രണ ബിൽ തയ്യാറാക്കി; ഇനിയൊരു ദുരന്തമുണ്ടായാൽ ഇവന്റ് മാനേജർമാർക്ക് തടവും പിഴയും

ചില സിനിമയുടെ ഭാഗമായിട്ടുണ്ട്. തു​മ​കു​രു ജി​ല്ല​യി​ലെ കു​നി​ഗ​ലി​ൽ നൃ​ത്ത പ​രി​പാ​ടി പൂ​ർ​ത്തി​യാ​ക്കി ബെംഗളൂരു​വി​ലേ​ക്ക് മ​ട​ങ്ങ​വേ​യാ​ണ് അ​പ​ക​ടം.

സംഭവത്തിൽ നെ​ല​മം​ഗ​ല ട്രാ​ഫി​ക് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ൻ്റെ ഭാഗമായി ലോ​റി​യെയും, ഡ്രൈ​വ​റെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ശക്തി' യാത്ര ഇനി സ്മാർട്ടാകും; പുതിയ കാർഡുകൾ രണ്ട് മാസത്തിനകം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us