ബെംഗളൂരു : തലപ്പാടിക്കും മംഗളൂരുവിനുമിടയിലെ ജെപ്പിനമോഗരുവിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം.എൻ.എസ്.യു.ഐ ദക്ഷിണ കന്നട ജില്ല വൈസ് പ്രസിഡന്റ് ഓംശ്രീ പൂജാരി(26),സുഹൃത് അമൻ റാവു(27) എന്നിവരാണ് മരിച്ചത് .
തലപ്പാടിയിൽ അത്താഴത്തിന് പോയ ഇരുവരും മടങ്ങവേ ജെപ്പിനമോഗരുവിൽ വെച്ച് സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.കോൺഗ്രസ് പാർട്ടി പ്രവർത്തകരായ ഇരുവരും സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
അതെസമയം ഓംശ്രീയുടേയും, സുഹൃത്തിൻ്റെയും മരണത്തിൽ കർണാടക നിയമസഭ സ്പീക്കർ യു.ടി.ഖാദർ,കെ.പി.സി.സി ജനറൽ സെക്രട്ടറി ഇനായത്ത് അലി എന്നിവർ അനുശോചിച്ചു. കോൺഗ്രസ് നേതാവ് ഇവാൻ ഡിസൂസ എംഎൽസി ബുധനാഴ്ച ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.