പാൽ വില വർധിപ്പിച്ചേക്കും; 6 രൂപ വരെ കൂടാൻ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വൈകാതെ മില്‍മ പാല്‍ വില കൂടാന്‍ സാധ്യത. പാലിന്റെ വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞു. നേരത്തെ നല്‍കിയ കത്തിന് അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നും സര്‍ക്കാരിന്റെ അനുമതിയില്ലാതെ പാല്‍വില കൂട്ടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ലീറ്ററിന് 4 മുതല്‍ ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന് ആറു മാസം മുന്‍പ് ബോര്‍ഡ് തീരുമാനമെടുത്തിരുന്നുവെന്നും അത് ഉടന്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം മേഖല യൂണിയന്‍ ഭാരവാഹികള്‍ പട്ടം മില്‍മ ആസ്ഥാനത്ത് പ്രതിഷേധിച്ചു. തീരുമാനം വൈകുന്നത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന പരാതിയുമായാണ് മില്‍മ എറണാകുളം യൂണിയന്‍ ഭാരവാഹികളുടെ പ്രതിഷേധം. പാല്‍ വില വര്‍ധിപ്പിക്കാന്‍ ആറു മാസം മുന്‍പ് മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനമെടുത്തിരുന്നതായി എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍.വല്‍സലന്‍ പിള്ള പറഞ്ഞു.
അതേസമയം, സര്‍ക്കാരിന്റെ അനുമതിയില്ലാതെ പാല്‍വില കൂട്ടാനാകില്ലെന്ന കാര്യം എറണാകുളം യൂണിയനും അറിയാമെന്നും മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞു. പാല്‍വില കൂട്ടാന്‍ മില്‍മ തീരുമാനിച്ചെങ്കിലും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. മില്‍മയുടെ ശുപാര്‍ശ വീണ്ടും പരിഗണിച്ചാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ പാല്‍വില വര്‍ധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!
  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
[masterslider id="10"]

Related posts