ബെംഗളൂരു: പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയർമാരെ നിയമിക്കുന്നതിനായി കെപിഎസ്‌സി നടത്തിയ പരീക്ഷയിൽ ക്രമക്കേട് നടത്തിയതിന് 30 കാരനായ സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
660 എഞ്ചിനീയർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ചൊവ്വാഴ്ച നടന്ന പരീക്ഷയിൽ കലബുറഗിയിലെ ജെവർഗിയിലെ വീരണ്ണഗൗഡ ദേവീന്ദ്ര ചിക്കെഗൗഡ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ ബ്ലൂടൂത്ത് സംവിധാനമുള്ള ഉപകരണം ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.
നാഗരഭാവിക്കടുത്ത് പാപ്പാറെഡ്ഡിപാളയയിലെ സെന്റ് ജോൺസ് ഹൈസ്‌കൂളിലാണ് ചിക്കഗൗഡ പരീക്ഷ എഴുതിയത്. പരീക്ഷ നടക്കുന്നതിനിടെ ബീപ്പ് ശബ്ദം കേട്ട ഇൻവിജിലേറ്റർ ദീപ ഷെട്ടി ഇയാളെ പിടികൂടുകയും ചിക്കഗൗഡയുടെ ബനിയനിൽ ഒളിപ്പിച്ച ഉപകരണം കണ്ടെത്തുകയും ചെയ്തു.
തുടർന്ന് ഇൻവിജിലേറ്റർ ദീപ പരീക്ഷാ കോർഡിനേറ്ററെയും പോലീസിനെയും അറിയിക്കുകയായിരുന്നു. പോലീസ് ചിക്കെഗൗഡയെ കസ്റ്റഡിയിലെടുക്കുകയും ഉപകരണം പിടിച്ചെടുക്കുകയും ചെയ്തു. ചിക്കഗൗഡ പരീക്ഷ വേളയിൽ തന്റെ സുഹൃത്തുക്കളോട് ചോദ്യങ്ങൾ വായിച്ചുകൊടുക്കുകയും അവരുടെ സഹായം സ്വീകരിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. തുടർന്ന് ഉപകാരണം പരിശോധനയ്ക്കായി വിദഗ്ധർക്ക് അയച്ചിട്ടുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.