കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (16-12-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 303 റിപ്പോർട്ട് ചെയ്തു. 322 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.23% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 322 ആകെ ഡിസ്ചാര്‍ജ് : 2956088 ഇന്നത്തെ കേസുകള്‍ : 303 ആകെ ആക്റ്റീവ് കേസുകള്‍ : 7158 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38279 ആകെ പോസിറ്റീവ് കേസുകള്‍ : 3001554…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (16-12-2021).

കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135, ആലപ്പുഴ 131, പാലക്കാട് 128, ഇടുക്കി 80, വയനാട് 79, കാസര്‍ഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,580 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

നിരവധി അപകടങ്ങൾക്ക് വഴിയൊരുക്കിയ മേഴ്‌സിഡസ് ബെൻസ് ഡ്രൈവർക്ക് ജാമ്യം ലഭിച്ചു.

ബെംഗളൂരു: ഡിസംബർ 7ന് ഇന്ദിരാനഗർ 80 അടി റോഡിൽ മെഴ്‌സിഡസ് ബെൻസ് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചു കയറി നാശനഷ്ടങ്ങൾ ഉണ്ടാകുകയും ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്ത അപകടത്തിൽ അറസ്റ്റിലായ സുവിധ് ചൊർദിയ (43)ക്ക് നു ജാമ്യം ലഭിച്ചു. ചോർഡിയ തന്റെ ആഡംബര കാറിൽ 11 വയസ്സുള്ള മകനോടൊപ്പം, യാത്ര ചെയ്യവേ ആണ് നിരവധി വാഹനങ്ങളിൽ ഇടിക്കുകയും പാർക്കിംഗ് വാലറ്റായ ഹരി മോഹൻതോയുടെ മരണത്തിന് കാരണമായ അപകടത്തിന് വഴി ഒരുക്കിയതും. അപകടത്തിന് തൊട്ടുപിന്നാലെ, ചൊർഡിയയെ “പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ഡിസ്ചാർജ് ചെയ്ത ശേഷം പോലീസ്…

Read More

പണരഹിത യാത്ര ഉറപ്പാക്കാൻ, ബിഎംടിസി ക്യുആർ കോഡ് ടിക്കറ്റിംഗ് വീണ്ടും തുടങ്ങുന്നു.

ബെംഗളൂരു: നഗരത്തിലെ എല്ലാ എസി ബസുകളിലും ക്യുആർ കോഡ് ടിക്കറ്റിംഗ് പുനരാരംഭിക്കാൻ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തീരുമാനിച്ചു. തൽക്ഷണ ഓഡിയോ പേയ്‌മെന്റ് സ്ഥിരീകരണത്തിനായി, സിറ്റി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കണ്ടക്ടർമാർക്ക് പേടിഎം സൗണ്ട് ബോക്‌സുകളും (സ്പീക്കറുകൾ) നൽകും. പണമടച്ചുകഴിഞ്ഞാൽ, അതിലൂടെ ഒരു ഓഡിയോ അലേർട്ട് അയയ്ക്കുകായും ചെയ്യും. ബഹുജന ഗതാഗതം ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് നീങ്ങുന്നതിനായാണ് പ്രധാനമായും എസി ബസുകൾക്കായി ബിഎംടിസി 500 സ്പീക്കറുകൾ വാങ്ങാൻ പദ്ധതിയിടുന്നത്. ബെംഗളൂരുവിലെ റോഡുകളിൽ ഇപ്പോൾ 190 എസി ബസുകൾ ഓടുന്നുണ്ട്, ഗതാഗത വകുപ്പ് ഇനിയും കൂടുതൽ എസി ബസുകൾ…

Read More

കെപിഎസ്‌സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരി അറസ്റ്റിൽ.

ബെംഗളൂരു: പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയർമാരെ നിയമിക്കുന്നതിനായി കെപിഎസ്‌സി നടത്തിയ പരീക്ഷയിൽ ക്രമക്കേട് നടത്തിയതിന് 30 കാരനായ സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയെ പോലീസ് അറസ്റ്റ് ചെയ്തു. 660 എഞ്ചിനീയർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ചൊവ്വാഴ്ച നടന്ന പരീക്ഷയിൽ കലബുറഗിയിലെ ജെവർഗിയിലെ വീരണ്ണഗൗഡ ദേവീന്ദ്ര ചിക്കെഗൗഡ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ ബ്ലൂടൂത്ത് സംവിധാനമുള്ള ഉപകരണം ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. നാഗരഭാവിക്കടുത്ത് പാപ്പാറെഡ്ഡിപാളയയിലെ സെന്റ് ജോൺസ് ഹൈസ്‌കൂളിലാണ് ചിക്കഗൗഡ പരീക്ഷ എഴുതിയത്. പരീക്ഷ നടക്കുന്നതിനിടെ ബീപ്പ് ശബ്ദം കേട്ട ഇൻവിജിലേറ്റർ ദീപ ഷെട്ടി ഇയാളെ പിടികൂടുകയും  ചിക്കഗൗഡയുടെ ബനിയനിൽ ഒളിപ്പിച്ച…

Read More

മകനെ കഴുത്തുഞെരിച്ചുകൊന്ന് ദമ്പതിമാർ ജീവനൊടുക്കി.

SUICIDE

ചെന്നൈ : കടബാധ്യതയെത്തുടർന്ന് പത്തുവയസ്സുള്ള മകനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും തുടർന്ന് ദമ്പതിമാർ ജീവനൊടുക്കുകയും ചെയ്തു. വണ്ണാരപ്പേട്ടയിൽ താമസിക്കുന്ന വിഴുപുരം സ്വദേശിയും കൂലിപ്പണിക്കാരനുമായ ശിവാജി (45), കടയിൽ ജീവനക്കാരിയായിരുന്നു വനിത (32), അഞ്ചാംക്ലാസ് വിദ്യാർത്ഥിയായിരുന്ന മകൻ വെട്രിവേൽ (10) എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തു നിന്നും ‘കടബാധ്യതയുള്ളതിനാൽ ജീവനൊടുക്കുകയാണ്’ എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് സംശയാസ്പദമായ സാഹചര്യത്തിലുള്ള മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചട്ടുണ്ട്.

Read More

യുവതിയോടും മകളോടും മോശംപെരുമാറ്റം; മെഡിക്കൽ വിദ്യാർഥി അറസ്റ്റിൽ.

ബംഗളൂരു: 49 കാരിയായ സ്ത്രീയെയും അവരുടെ മകളെയും പീഡിപ്പിച്ചെന്നാരോപിച്ച് ഓർത്തോപീഡിക് പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബർ 11ന് പുലർച്ചെയാണ് സംഭവം, ബീഹാർ സ്വദേശിയായ 28 വയസ്സുള്ള വിജയ് ഭരദ്വാജാണ് അറസ്റ്റിലായത്. ബനശങ്കരി ഏരിയയിൽ പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു പ്രതി കെംപെഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. അമൃതഹള്ളി പോലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 354 എ, 345 ബി വകുപ്പുകൾ പ്രകാരം കേസെടുത്തട്ടുണ്ട്.ഹോസ്‌കോട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക്…

Read More

കാട്ടാനകളുടെ മരണക്കെണിയായി നീലഗിരിയിലെ രണ്ട് റെയിൽവേ ട്രാക്കുകൾ.

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിന്റെ പ്രാന്തപ്രദേശത്തുള്ള എട്ടിമടയ്ക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ ഇടിച്ച് ഒരു പെൺ ആനയും രണ്ട് ആനകുട്ടികളും മരിച്ചു. കാട്ടാനകൾ മാവുത്താംപതി ഗ്രാമത്തിലെ റെയിൽവേ ട്രാക്ക് മുറിച്ചുകടന്ന് മറുവശത്തുള്ള വാളയാർ പുഴയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിൽ ഇടിച്ചാണ് ഇവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. 1978 മുതൽ, നീലഗിരിയിലെ ഈ പാതയിൽ 25-ലധികം ആനകൾ ട്രെയിനുകൾ ഇടിച്ച് ചത്തിട്ടുണ്ട്, അതിൽ 14 ആനകൾ 2016-നും 2021 ഡിസംബറിനുമിടയിൽ കൊല്ലപ്പെട്ടുവെന്ന് ദക്ഷിണ റെയിൽവേയുടെ…

Read More

ജോസ് ആലുക്കാസ് ജൂവലറിയിൽ വൻ കവർച്ച.

ROBBER - THEIF

ചെന്നൈ : ജോസ് ആലുക്കാസ് ജൂവലറിയുടെ ഭിത്തി തുരന്ന് 35 കിലോഗ്രാം വരുന്ന സ്വർണ – വജ്രാഭരണങ്ങൾ കൊള്ളയടിക്കപ്പെട്ടു. കാട്പാടി റോഡിലെ തൊട്ടപ്പാളയത്തുള്ള ഷോറൂമിലാണ് കവർച്ച നടന്നത്. 35 കിലോ സ്വർണം, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളാണ്  മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. സ്വർണാഭരണങ്ങളെക്കാൾ കൂടുതൽ വജ്രാഭരണങ്ങളാണ് കവർന്നിരിക്കുന്നത്. മോഷ്ടാക്കൾ ജൂവലറിയുടെ പിൻവശത്തെ ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് അകത്തു കയറിയത് എന്നാണു പ്രാഥമിക നിഗമനം. ഉത്തരേന്ത്യൻ സംഘമാണോ കവർച്ചയ്ക്കു പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ജീവനക്കാർ ഷോറൂം തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പോലീസ്‌നായ ഉൾപ്പെടെയുള്ള സന്നാഹവുമായി ജൂവലറിയിലും…

Read More

സ്വർണവായ്പാതട്ടിപ്പ്; സഹകരണബാങ്ക് സെക്രട്ടറി ജീവനൊടുക്കി.

ചെന്നൈ: കീരനൂർ സഹകരണ ബാങ്കിൽ നിന്ന് 1.8 കോടി രൂപയുടെ സ്വർണവായ്പാ തട്ടിപ്പിന്റെ പരാതിയെ തുടർന്ന് പുറത്താക്കപ്പെട്ട ബാങ്ക് സെക്രട്ടറി നീലകണ്ഠനെ വീട്ടിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുതുക്കോട്ട കീരനൂർ പ്രാഥമിക സഹകരണ ബാങ്കിൽ സെക്രട്ടറിയായിരുന്ന പി. നീലകണ്ഠനാണ് (53) മരിച്ചത്. അടുത്തിടെ ബാങ്കിന്റെ ലോക്കർ പരിശോധിച്ചപ്പോഴാണ് പണയവായ്പയിൽ തട്ടിപ്പ് നടത്തിയത് പുറത്തായത്. 1.08 കോടി രൂപ മതിപ്പുവരുന്ന സ്വർണമാണ് കാണാതായത്.  ബാങ്ക് സെക്രട്ടറി നീലകണ്ഠൻ, സൂപ്പർവൈസർ ശക്തിവേൽ, ഗോൾഡ് അപ്രൈസർ കനഗവേലു എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയതായി പറയപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം…

Read More
Click Here to Follow Us