നിരവധി അപകടങ്ങൾക്ക് വഴിയൊരുക്കിയ മേഴ്‌സിഡസ് ബെൻസ് ഡ്രൈവർക്ക് ജാമ്യം ലഭിച്ചു.

ബെംഗളൂരു: ഡിസംബർ 7ന് ഇന്ദിരാനഗർ 80 അടി റോഡിൽ മെഴ്‌സിഡസ് ബെൻസ് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചു കയറി നാശനഷ്ടങ്ങൾ ഉണ്ടാകുകയും ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്ത അപകടത്തിൽ അറസ്റ്റിലായ സുവിധ് ചൊർദിയ (43)ക്ക് നു ജാമ്യം ലഭിച്ചു.

ചോർഡിയ തന്റെ ആഡംബര കാറിൽ 11 വയസ്സുള്ള മകനോടൊപ്പം, യാത്ര ചെയ്യവേ ആണ് നിരവധി വാഹനങ്ങളിൽ ഇടിക്കുകയും പാർക്കിംഗ് വാലറ്റായ ഹരി മോഹൻതോയുടെ മരണത്തിന് കാരണമായ അപകടത്തിന് വഴി ഒരുക്കിയതും.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

അപകടത്തിന് തൊട്ടുപിന്നാലെ, ചൊർഡിയയെ “പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ഡിസ്ചാർജ് ചെയ്ത ശേഷം പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ആണ് ചെയ്തത്. തുടർന്ന് അയാൾക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു എന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്, ഈസ്റ്റ്) കെ എം ശാന്തരാജു പറഞ്ഞു.

ചൊർഡിയ മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന്, ഡിസിപിയുടെ ഉത്തരം “അതിനെക്കുറിച്ചുള്ള കേസ് റിപ്പോർട്ട് ഞങ്ങൾ ഇതുവരെ എടുത്തിട്ടില്ല എന്നതായിരുന്നു.”

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts