പണരഹിത യാത്ര ഉറപ്പാക്കാൻ, ബിഎംടിസി ക്യുആർ കോഡ് ടിക്കറ്റിംഗ് വീണ്ടും തുടങ്ങുന്നു.

ബെംഗളൂരു: നഗരത്തിലെ എല്ലാ എസി ബസുകളിലും ക്യുആർ കോഡ് ടിക്കറ്റിംഗ് പുനരാരംഭിക്കാൻ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തീരുമാനിച്ചു. തൽക്ഷണ ഓഡിയോ പേയ്‌മെന്റ് സ്ഥിരീകരണത്തിനായി, സിറ്റി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കണ്ടക്ടർമാർക്ക് പേടിഎം സൗണ്ട് ബോക്‌സുകളും (സ്പീക്കറുകൾ) നൽകും. പണമടച്ചുകഴിഞ്ഞാൽ, അതിലൂടെ ഒരു ഓഡിയോ അലേർട്ട് അയയ്ക്കുകായും ചെയ്യും.

ബഹുജന ഗതാഗതം ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് നീങ്ങുന്നതിനായാണ് പ്രധാനമായും എസി ബസുകൾക്കായി ബിഎംടിസി 500 സ്പീക്കറുകൾ വാങ്ങാൻ പദ്ധതിയിടുന്നത്. ബെംഗളൂരുവിലെ റോഡുകളിൽ ഇപ്പോൾ 190 എസി ബസുകൾ ഓടുന്നുണ്ട്, ഗതാഗത വകുപ്പ് ഇനിയും കൂടുതൽ എസി ബസുകൾ ചേർക്കാൻ ഒരുങ്ങുമ്പോൾ ബസുകളുടെ എണ്ണം 400 ആകും.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

നേരത്തെ 2020 മെയ് മാസത്തിൽ എല്ലാ ബസുകളിലും യുപിഐ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള യാത്രാ സൗകര്യം ആരംഭിച്ചിരുന്നുവെങ്കിലും ചില കാരണങ്ങളാൽ അത് നിർത്തലാക്കുകയായിരുന്നു. അതേസമയം എല്ലാ ബസുകളിലും പണരഹിത സൗകര്യം ലഭ്യമാണെന്നും എന്നാൽ നോൺ എസി ബസുകളിൽ സ്പീക്കറുകൾ വാങ്ങാൻ ട്രാൻസ്പോർട്ട് കോർപ്പറേഷന് പദ്ധതിയില്ലെന്നും ബിഎംടിസി ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!
[masterslider id="10"]

Related posts