കാട്ടാനകളുടെ മരണക്കെണിയായി നീലഗിരിയിലെ രണ്ട് റെയിൽവേ ട്രാക്കുകൾ.

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിന്റെ പ്രാന്തപ്രദേശത്തുള്ള എട്ടിമടയ്ക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ ഇടിച്ച് ഒരു പെൺ ആനയും രണ്ട് ആനകുട്ടികളും മരിച്ചു. കാട്ടാനകൾ മാവുത്താംപതി ഗ്രാമത്തിലെ റെയിൽവേ ട്രാക്ക് മുറിച്ചുകടന്ന് മറുവശത്തുള്ള വാളയാർ പുഴയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

എന്നാൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിൽ ഇടിച്ചാണ് ഇവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. 1978 മുതൽ, നീലഗിരിയിലെ ഈ പാതയിൽ 25-ലധികം ആനകൾ ട്രെയിനുകൾ ഇടിച്ച് ചത്തിട്ടുണ്ട്, അതിൽ 14 ആനകൾ 2016-നും 2021 ഡിസംബറിനുമിടയിൽ കൊല്ലപ്പെട്ടുവെന്ന് ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ നിന്നുള്ള രേഖകൾ പറയുന്നത്.

കേരളത്തിലെ കഞ്ചിക്കോടും തമിഴ്‌നാട്ടിലെ മധുക്കരയ്ക്കും ഇടയിലും (ലൈൻ ബി), വാളയാർ മുതൽ എട്ടിമട (ലൈൻ എ) വരെയുള്ള രണ്ട് റെയിൽവേ ട്രാക്കുകളാണ് ഇതിന് കാരണം. നീലഗിരിയിലെ ആന ഇടനാഴിയിലൂടെയാണ് ഈ റെയിൽവേ ട്രക്കുകൾ പോവുന്നത് അതുകൊണ്ടു തന്നെ ജലാശയങ്ങളിലെത്താൻ ശ്രമിക്കുന്ന മൃഗങ്ങൾക്ക് ട്രാക്കുകൾ മുറിച്ചുകടക്കേണ്ടതായി വരുന്നു.

ഇപ്പോൾ, ജിഐഎസ് വിദഗ്ധൻ ദയാനന്ദ കൃഷ്ണനും സിവിൽ എഞ്ചിനീയറും വിവരാവകാശ പ്രവർത്തകനുമായ ആർ പാണ്ഡ്യരാജനും ചേർന്ന് നടത്തിയ ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) പഠനമാണ് ആനകളുടെ മരണത്തിന്റെ മാതൃകയെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ചകൾ നൽകുന്നത്

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പഠനം, ഗൂഗിൾ മാപ്‌സിൽ നിന്നുള്ള ചിത്രങ്ങൾ ഉപയോഗിക്കുകയും രണ്ട് റെയിൽവേ ട്രാക്കുകൾ ചിത്രങ്ങളിൽ സൂപ്പർഇമ്പോസ് ചെയ്യുകയും അവയുടെ സ്ഥാനനിർണ്ണയം തെറ്റാണെന്നും കാട്ടാനകളെ അപകടത്തിലാക്കുന്ന കാരണം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us