യുവതിയോടും മകളോടും മോശംപെരുമാറ്റം; മെഡിക്കൽ വിദ്യാർഥി അറസ്റ്റിൽ.

ബംഗളൂരു: 49 കാരിയായ സ്ത്രീയെയും അവരുടെ മകളെയും പീഡിപ്പിച്ചെന്നാരോപിച്ച് ഓർത്തോപീഡിക് പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബർ 11ന് പുലർച്ചെയാണ് സംഭവം,

ബീഹാർ സ്വദേശിയായ 28 വയസ്സുള്ള വിജയ് ഭരദ്വാജാണ് അറസ്റ്റിലായത്. ബനശങ്കരി ഏരിയയിൽ പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു പ്രതി കെംപെഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്.

അമൃതഹള്ളി പോലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 354 എ, 345 ബി വകുപ്പുകൾ പ്രകാരം കേസെടുത്തട്ടുണ്ട്.ഹോസ്‌കോട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ വാഹനത്തെ ഹെബ്ബാള് റിംഗ് റോഡിലെ വീരണ്ണനപാളയ ജംഗ്ഷനിൽ മുതൽ വിജയ് തങ്ങളുടെ കാറിനെ പിന്തുടരാൻ തുടങ്ങിയെന്ന് യുവതി പറഞ്ഞു.  

  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ

പുലർച്ചെ രണ്ട് മണിയോടെ വീരണ്ണനപാളയ ജംഗ്ഷനു സമീപം എത്തിയപ്പോൾ ടയർ പഞ്ചറായതിനാൽ മകൻ വാഹനം പാർക്ക് ചെയ്‌ത് ശരിയാക്കുകയായിരുന്നുവെന്നും തുടർന്ന് പ്രതി തന്റെ വാഹനം സമീപത്ത് നിർത്തി യുവതിയെയും മകളെയും അസഭ്യമായ ഭാഷയിൽ പീഡിപ്പിക്കാൻ തുടങ്ങി എന്നതായിരുന്നു വീട്ടമ്മയുടെ പരാതി, കൂടാതെ ഇയാൾ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. ടയറുകൾ മാറ്റിയയുടൻ വീട്ടുകാർ സ്ഥലം വിടരുകയായിരുന്നു, എന്നാൽ പ്രതിയുടെ വാഹനം തുടർന്നും അവരെ പിന്തുടർന്നു, എന്നും യുവതി പറഞ്ഞു.

പ്രതി തന്റെ വാഹനം തങ്ങളുടെ കാറിന് മുന്നിലൂടെ ഓവർടേക്ക് ചെയ്ത പിന്നിൽ നിന്ന് ഇടിക്കുകയും ചെയ്തതായി യുവതി പറഞ്ഞു. ഗോരഗുണ്ടെപാളയ ജംഗ്ഷന് സമീപം രണ്ട് കോൺസ്റ്റബിൾമാരെ കണ്ടയുടൻ സഹായം അഭ്യർത്ഥിക്കുകയായിരുന്നു എന്നും യുവതി പരാതിയിൽ കൂട്ടിച്ചേർത്തു.

  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ

രണ്ട് ദിവസമായി പ്രതി ഒളിവിലായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത് ഈസ്റ്റ്) സി കെ ബാബ പറഞ്ഞു. എന്നിരുന്നാലും, തിങ്കളാഴ്ച രാത്രിയോടെ പോലീസ് ഇയാളെ  അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇങ്ങനെ ഉള്ള സമയങ്ങളിൽ പോലീസ് സഹായത്തിനായി 112 അല്ലെങ്കിൽ 100 ​​എന്ന നമ്പറിൽ വിളിക്കാൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സ്ത്രീകൾക്ക് എവിടെയാണ് സുരക്ഷിതത്വം?'; മെട്രോയിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയ യുവാവിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts