വ്യവസായിയെ രണ്ട് കോടി രൂപ കബളിപ്പിച്ച് സൈബർ കുറ്റവാളികൾ

CYBER ONLINE CRIME

ബെംഗളൂരു: ഓൺലൈൻ കാസിനോ ഗെയിമുകളിൽ നിക്ഷേപിച്ച പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത സൈബർ തട്ടിപ്പുകാർക്ക് നൽകിയ രണ്ട് കോടി രൂപ നഷ്ടപ്പെട്ടതായി കാണിച്ച് 34 കാരനായ ഒരു വ്യവസായി സൗത്ത് സിഇഎൻ ക്രൈം പോലീസിനെ സമീപിച്ചു. 2020 ജൂണിലാണ് പണം ഇരട്ടിയാക്കാനുള്ള സ്കീം വാഗ്ദാനം ചെയ്യുന്ന ഒരു ലിങ്ക് തനിക്ക് ലഭിച്ചതെന്നും ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ മാദേഷുമായി ബന്ധപ്പെട്ടിരുന്നുവെന്നും ജയനഗർ സ്വദേശിയായ ഇര പരാതിയിൽ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.

  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

തങ്ങൾ വഴി പണം കാസിനോ ഗെയിമുകളിൽ നിക്ഷേപിക്കാനും ഏതാനും മാസങ്ങൾക്കുള്ളിൽ വരുമാനം ഇരട്ടിയാക്കാനാകുമെന്നുമാണ് മാദേഷും മറ്റുള്ളവരും വ്യവസായിയെ ധരിപ്പിച്ചത്. ഇവരെ വിശ്വസിച്ച് ബിസിനസുകാരൻ മാസേഷ് കുറ്റവാളികൾ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ട് കോടി രൂപ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു.

വ്യവസായി മാദേഷിനോട് ആവർത്തിച്ച് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പ്രതികൾ ഒളിവിൽ പോയെന്നും, ഇതിന് ശേഷമാണ് താൻ കബളിപ്പിക്കപ്പെട്ടതായി വ്യവസായി തിരിച്ചറിഞ്ഞതെന്നും വ്യവസായി പരാതിയിൽ പറഞ്ഞു. വിവരസാങ്കേതിക നിയമപ്രകാരം വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
[masterslider id="10"]

Related posts