വാഹനത്തിൽ പെട്രോൾ അടിക്കാൻ മോഷണം; 4 പേർ അറസ്റ്റിൽ

ബെംഗളൂരു: സഞ്ചരിച്ചിരുന്ന വാഹനത്തിലെ പെട്രോൾ യാത്രാമദ്ധ്യേ തീർന്നത് മൂലം പെട്രോൾ അടിക്കുന്നതിനായി മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ.

മോഷണ സംഘത്തിലെ 3 സ്ത്രീകളടങ്ങുന്ന നാല് ആന്ധ്രാ സ്വദേശികളാണ് അറസ്റ്റിലായത്.

ദേവനഹള്ളിയിലെ ബൈപാസ് റോഡിനോട് ചേർന്നുള്ള കടയിൽ മോഷണം നടത്തുന്നതിനിടയിലാണ് സുമലത (24) രംഗമ്മ (30) രമ്യ (19) ഇസ്മായിൽ (19) എന്നിവരെ പോലീസ് പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തത്.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സുമലതയുടെ പേരിലുള്ള പുതിയ കാറിൽ ഓഗ്ഗോളിൽ നിന്ന് ചുറ്റാനിറങ്ങിയ സംഘം  500 മീറ്റർ പിന്നിട്ട് പുലർച്ചെ ദേവനാഹള്ളിയിൽ എത്തിയെങ്കിലും പെട്രോൾ തീരുകയായിരുന്നു തുടർന്നാണ് ഇവർ അടുത്തുകണ്ട കടയുടെ ഷട്ടർ കുത്തിതുറന്ന് മോഷണത്തിന് ഒരുങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts