ബെംഗളൂരു: കർണാടകയിലെ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ സുഭാഷ് ബി ആദി, മുനിസിപ്പൽ ഏജൻസിയുടെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ സംസ്ഥാനത്തെ മാലിന്യ നിർമാർജന പ്രശ്നം പരിഹരിക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് അറിയിച്ചു.
ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ 2016 നടപ്പാക്കുന്നതും ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) പരിധിയിലെ ഖരമാലിന്യത്തിന്റെ നടത്തിപ്പ്, ഗതാഗതം, സംസ്‌കരണം എന്നിവയെ കുറിച്ചുള്ള യോഗത്തിൽ, മാലിന്യ ശേഖരണത്തിനായി രജിസ്റ്റർ ചെയ്ത ആളുകളുടെ കണക്ക് ഉദ്യോഗസ്ഥർ സൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ഉത്തരവാദിത്തം മനസ്സിലാക്കുന്ന നഗരത്തിലെ എല്ലാ പൗരന്മാരും മാലിന്യം ശേഖരിക്കുന്നവർക്ക് നൽകുന്നതിന് മുമ്പ് മാലിന്യം (ഉണങ്ങിയതും നനഞ്ഞതും) വേർതിരിക്കേണ്ടതാണെന്നും ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങൾ തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധവാന്മാരാണോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടതുണ്ടെന്നും ആദി പറഞ്ഞു.
കൂടാതെ 40 ശതമാനം (100 കിലോയിൽ കൂടുതൽ മാലിന്യം) മാലിന്യം ബൾക്ക് ജനറേറ്ററുകളിൽ നിന്നാണ് വരുന്നതെന്നും അതുകൊണ്ടുതന്നെ എത്ര മാലിന്യമാണ് ശേഖരിക്കുന്നത്, എവിടെയാണ് മാലിന്യം തള്ളുന്നത് എന്നതിന്റെ കണക്ക് അധികൃതർ സൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- മാലിന്യം തള്ളുന്ന സ്ഥലങ്ങൾ, കടകൾ/അപ്പാർട്ട്‌മെന്റുകളുടെ എണ്ണം, കടകളുടെ തരം,
- ശേഖരിക്കുന്ന മാലിന്യം തുടങ്ങിയവയുടെ സർവേ ബിബിഎംപി ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
- ബിബിഎംപി മാർഷലുകൾ നഗരത്തിലെ ബൾക്ക് ജനറേറ്ററുകൾ നിരീക്ഷിക്കണം.
- മാലിന്യം കൃത്യമായി ശേഖരിച്ച് കൊണ്ടുപോകുന്നില്ലെങ്കിൽ പിഴ ഈടാക്കണം.നഗരത്തിലെ എല്ലാ മാലിന്യ സംസ്കരണ പ്ലാന്റുകളും ശരിയായി പ്രവർത്തിക്കണം.
- കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) മാലിന്യ സംസ്കരണ പ്ലാന്റുകൾക്ക് സമീപമുള്ള വെള്ളവും വായുവും പതിവായി പരിശോധിക്കണം.
- നിയമലംഘകരെ തിരിച്ചറിയാനും പിഴ ചുമത്താനുമുള്ള അധികാരം നടപ്പാക്കേണ്ടത് ഉണ്ട്.
- ഖരമാലിന്യ സംസ്കരണത്തിൽ ജനങ്ങളെ പങ്കാളികളാക്കുന്നതും ഒരുപോലെ പ്രധാനമാണ്
നഗരത്തിലെ മാലിന്യ നിർമാർജനത്തിന് മൈക്രോ പ്ലാനിംഗ് ഉണ്ടാക്കുക. - ഖരമാലിന്യ സംസ്‌കരണ നിയമങ്ങൾ ആരെങ്കിലും പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ കൂടുതൽ പിഴ ചുമത്തണം
എന്നിങ്ങനെ മാലിന്യം (ഉണങ്ങിയതും നനഞ്ഞതും) തരംതിരിക്കുന്നതിനെക്കുറിച്ച് പൗരന്മാർ കൂടുതൽ ബോധവാന്മാരായിരിക്കണമെന്നും
മാലിന്യ സംസ്കരണ പ്ലാന്റുകൾക്ക് ചുറ്റും ബഫർ സോൺ സ്ഥാപിക്കേണ്ടത് പ്രധാനമാണെന്നും കെഎസ്‌പിസിബി മെമ്പർ സെക്രട്ടറി ശ്രീനിവാസുലു പറഞ്ഞു.