ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം: 10 പ്രതികളെയും മാർച്ച് 7 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ബജറംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 10 പേരെയും കർണാടകയിലെ പ്രാദേശിക കോടതി മാർച്ച് 7 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

കഴിഞ്ഞ ഞായറാഴ്ചയാണ് ശിവമോഗയിൽ 26 കാരനായ ഹർഷ കൊല്ലപ്പെട്ടത്.

ഭദ്രാവതി സ്വദേശിയായ അബ്ദുൾ റോഷൻ (24), ശിവമോഗ നഗരത്തിലെ വാദി-ഇ-ഹുദയിൽ താമസിക്കുന്ന ജാഫർ സാദിഖ് (55) എന്നിവരെയാണ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

ഇവർക്ക് മുന്നേ ഫിറോസ് പാഷ, അബ്ദുൾ ഖാദർ, മുഹമ്മദ് കാഷിഫ്, സയ്യിദ് നദീം, അഫ്‌സിഫുള്ള ഖാൻ, റിഹാൻ, നിഹാൻ, അബ്ദുൾ അഫ്‌നാൻ എന്നിവരെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts