ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) പാർക്കുകൾ ശരിയായി പരിപാലിക്കുന്നില്ലെന്ന് ആരോപിച്ച് നഗരവാസികളുടെ വിമർശനങ്ങൾക്കിടയിൽ മറുപടിയുമായി ഉദ്യോഗസ്ഥർ രംഗത്ത്.
200 ലധികം പാർക്കുകളുടെ കസ്റ്റഡി തർക്കത്തിൽ പെട്ടതാണെന്നും അതുകൊണ്ടാണ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയാത്തതെന്നും പൗര ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
എല്ലാ വർഷവും, ബിബിഎംപി പാർക്കുകളുടെയും പൂന്തോട്ടങ്ങളുടെയും പരിപാലനത്തിനായി ഗണ്യമായ തുകയാണ് നീക്കിവയ്ക്കുന്നത്.
പാർക്കുകളുടെയും ചുറ്റുപാടുമുള്ള വികസനവുമായി ബന്ധപ്പെട്ട് ആകെ 37 പദ്ധതികളാണ് ഉണ്ടായിരുന്നത്. അതിൽ ജയനഗർ ഈസ്റ്റ് വാർഡ് -170 ന് 6.55 കോടി അനുവദിച്ച് അംഗീകാരം നൽകിയിരുന്നു, കൂടാതെ 6 പ്രോജക്ടുകൾ 1000 കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 5.57 കോടി രൂപയാണ് ഈ പദ്ധതിക്കായി ആഗെ ചിലവാക്കിയത്.
നടപ്പിലാക്കിയ ആറ് പ്രോജക്ടുകളിൽ പ്രദേശത്തെ ഏറ്റവും ചെറിയ പാർക്കായ നിംഹാൻസ് പാർക്കിന്റെ (5000 ചതുരശ്ര അടി) നവീകരണത്തിന് മാത്രമായി 3 കോടി രൂപയാണ് ചെലവഴിച്ചത്.
അതേസമയം ജയനഗറിലെ പാർക്കുകളുടെ വികസനത്തിന് ബിബിഎംപി അകാരണമായി പണം ചെലവഴിച്ചെന്ന് ബെംഗളൂരു നവനിർമ്മാണ പാർട്ടിയും (ബിഎൻപി) കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. കൂടാതെ പാർക്കിന്റെ വലുപ്പവും മെച്ചപ്പെടുത്തലുകളും കണക്കിലെടുക്കുമ്പോൾ, ചെലവഴിച്ച തുക യുക്തിസഹമായി തോന്നുന്നില്ലന്നും ബിഎൻപിയുടെ പ്രസ്താവനയിൽ ചൂടിക്കാട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.