മക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ തൂങ്ങി മരിച്ച നിലയിൽ

ബെംഗളൂരു: മക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സ്ത്രീ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍.

ഗംഗാദേവിയെ ആണ് പരപ്പന അഗ്രഹാര ജയിലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ഗംഗാദേവിയെ ജയിലിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ചയാണ് ഗംഗാദേവിയെ കുട്ടികളു‌ടെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്തത്.

അപ്പോള്‍ തന്നെ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചെങ്കിലും പോലീസ് ഇടപെട്ട് ആത്മഹത്യാശ്രമം തടഞ്ഞു.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

ഗംഗാദേവി തൻ്റെ രണ്ട് കുട്ടികളോടൊപ്പം ജാലഹള്ളിയിലാണ് താമസിച്ചിരുന്നത്.

ലൈംഗികാതിക്രമക്കേസില്‍ ജയിലില്‍ കഴിയുകയാണ് ഇവരുടെ ഭർത്താവ്.

മുമ്പ് ഒരു സ്വകാര്യ കമ്പനിയുടെ മാർക്കറ്റിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്ന ഗംഗാദേവി 10 വർഷം മുമ്പാണ് വിവാഹിതയാകുന്നത്.

കുടുംബ കലഹമായിരിക്കാം കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
[masterslider id="10"]

Related posts