കണ്ണിൽ നിന്നും വീഴുന്നത് കൽകഷ്ണങ്ങൾ, ചികിത്സ തേടി യുവതി 

ബെംഗളൂരു: കണ്ണില്‍ നിന്ന് ചെറിയ കല്‍ക്കഷ്‌ണങ്ങള്‍ പുറത്ത് വരുന്നതില്‍ ചികിത്സ തേടി മൈസൂരു ജില്ലയിലെ ഹുന്‍സൂരുവിൽ നിന്നുള്ള വിജയ എന്ന 35 വയസ്സുകാരി. കുറച്ച്‌ ദിവസം മുമ്പ് തലവേദന അനുഭവപ്പെട്ടെന്നും ആ സമയം മുതലാണ് കണ്ണില്‍ നിന്ന് കണ്ണുനീരിനോടൊപ്പം കല്‍ക്കഷ്‌ണങ്ങള്‍ പുറത്തേക്ക് വരുന്നതെന്നും യുവതി പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയപ്പോള്‍ കണ്ണിന് തകരാറുണ്ടെന്ന് കണ്ടെത്തി.

വിജയയോട് നേത്രരോഗ വിദഗ്‌ധന്‍റെ അടുത്ത് ചികിത്സ തേടാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍ നിര്‍ദേശിക്കുകയായിരുന്നു. മൈസൂരുവിലെ കെ ആര്‍ ആശുപത്രിയിലെ നേത്ര രോഗ വിദഗ്‌ധന്‍റെ അടുത്ത് വിജയ ചികിത്സ തേടി. എന്നാല്‍ പരിശോധന റിപ്പോര്‍ട്ട് വന്നുകഴിഞ്ഞാലേ ഇതിന്‍റെ കാരണം എന്താണെന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഡോക്‌ടര്‍ പറയുന്നത്.

വലിയ വേദന അനുഭവപ്പെടുന്നുവെന്നും തലയില്‍ നിന്ന് എന്തോ ഉരുണ്ടുവീഴുന്നത് പോലെ തോന്നുകയും മുഖം മുഴുവന്‍ കുത്തി തുളയ്‌ക്കുന്ന അവസ്ഥയുമാണുള്ളതെന്നും വിജയ പറയുന്നു. കഴിഞ്ഞ ശനിയാഴ്‌ചയാണ് കല്‍ക്കഷ്‌ണങ്ങള്‍ കണ്ണില്‍ നിന്ന് വീഴുന്നത് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.

200 ലധികം കല്‍ക്കഷ്‌ണങ്ങള്‍ ഇതുവരെ കണ്ണില്‍ നിന്ന് വീണിട്ടുണ്ട്. മറ്റുള്ളവരോട് സംഭവം പറഞ്ഞപ്പോള്‍ താന്‍ കള്ളം പറയുകയാണെന്നാണ് അവര്‍ ആദ്യം ധരിച്ചത്. കാഴ്‌ച ശക്തി ശരിയാണെന്നും എന്നാല്‍ വേദനയുണ്ടെന്നും വിജയ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us