ക്രിസ്മസ് ആഘോഷം, സ്വകാര്യ ബസ് ബെംഗളൂരു യാത്ര റദ്ദാക്കി

പത്തനംതിട്ട: മദ്യലഹരിയില്‍ ജീവനക്കാര്‍ തമ്മില്‍ തല്ലിയതിനെ തുടര്‍ന്ന് സ്വകാര്യ ബസ് യാത്ര റദ്ദാക്കി. പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന കല്ലട ബസ് യാത്രയാണ് പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് റദ്ദാക്കിയത്. പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന് സമീപത്തെ പെട്രോള്‍ പമ്പിലാണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. അഞ്ചു മണിക്ക് ബസ് പുറപ്പെടേണ്ടതായിരുന്നു. ഇതിന് മുമ്പ് മൂന്ന് ജീവനക്കാരും ക്രിസ്മസ് ആഘോഷിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് തര്‍ക്കവും തമ്മില്‍ തല്ലുമുണ്ടായി. ക്ലീനര്‍ കണ്ണൂര്‍ സ്വദേശിയാണ്. രണ്ട് ഡ്രൈവര്‍മാരും ഇതര സംസ്ഥാന സ്വദേശികളാണ്. ഇവര്‍ തമ്മിലുള്ള വാക്കേറ്റം ശ്രദ്ധയില്‍പ്പെട്ട ആളുകള്‍…

Read More

കേരളത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.ചൊവ്വാഴ്ച കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് ഇടയുണ്ട്. ബംഗാള്‍…

Read More

കേരളത്തിലേക്ക് ലഹരി കടത്ത്, മയക്കു മരുന്ന് സംഘത്തിലെ 3 പേർ അറസ്റ്റിൽ 

ബെംഗളൂരു: കേരളത്തിലേക്ക് വന്തോതിൽ മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. ദമ്പതികൾ അടക്കം മൂന്ന് പേരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് ബെംഗളൂരുവിൽ വച്ച് അറസ്റ്റ് ചെയ്‌തത്. പെരിന്തൽമണ്ണ സ്വദേശി സന്തോഷ് (28), ഇയാളുടെ ഭാര്യ അഭിഷാക് റോയ് (24), ഇവരുടെ സുഹൃത്ത് ഫായിസ് (27) വിൽപന നടത്തിയിരുന്നു. ഈ മാസം ഒമ്പതിന് 150 ഗ്രാം മെത്താം ഫിറ്റാമിനുമായി നാല് യുവാക്കളെ പാലക്കാട് നഗരത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ഉൾപ്പടെ ലഹരി നൽകുന്ന സംഘമാണ് ബെംഗളൂരുവിൽ എത്തിക്കുന്നത്. പിടിയിലായ യുവാക്കളെ…

Read More

കണ്ണിൽ നിന്നും വീഴുന്നത് കൽകഷ്ണങ്ങൾ, ചികിത്സ തേടി യുവതി 

ബെംഗളൂരു: കണ്ണില്‍ നിന്ന് ചെറിയ കല്‍ക്കഷ്‌ണങ്ങള്‍ പുറത്ത് വരുന്നതില്‍ ചികിത്സ തേടി മൈസൂരു ജില്ലയിലെ ഹുന്‍സൂരുവിൽ നിന്നുള്ള വിജയ എന്ന 35 വയസ്സുകാരി. കുറച്ച്‌ ദിവസം മുമ്പ് തലവേദന അനുഭവപ്പെട്ടെന്നും ആ സമയം മുതലാണ് കണ്ണില്‍ നിന്ന് കണ്ണുനീരിനോടൊപ്പം കല്‍ക്കഷ്‌ണങ്ങള്‍ പുറത്തേക്ക് വരുന്നതെന്നും യുവതി പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയപ്പോള്‍ കണ്ണിന് തകരാറുണ്ടെന്ന് കണ്ടെത്തി. വിജയയോട് നേത്രരോഗ വിദഗ്‌ധന്‍റെ അടുത്ത് ചികിത്സ തേടാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍ നിര്‍ദേശിക്കുകയായിരുന്നു. മൈസൂരുവിലെ കെ ആര്‍ ആശുപത്രിയിലെ നേത്ര രോഗ വിദഗ്‌ധന്‍റെ അടുത്ത്…

Read More

വിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം, അധ്യാപകൻ അറസ്റ്റിൽ 

ബെംഗളൂരു: വിദ്യാര്‍ത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകൻ അറസ്റ്റില്‍. ബെംഗളൂരു യാദ്ഗിറിലെ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗാലെപ്പയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച്‌ പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് തന്റെ റൂമിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രിന്‍സിപ്പല്‍ അപമര്യാദയായി സംസാരിച്ചത് വിദ്യാര്‍ത്ഥിനി സുഹൃത്തുക്കളെയും വാര്‍ഡനെയും അറിയിച്ചു. ഇതോടെ വാര്‍ഡനും മറ്റുള്ളവരും വനിതാ ശിശു സംരക്ഷണസമിതി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സമിതി ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് മൊഴിയെടുത്തു. തുടര്‍ന്ന് യാദ്ഗിര്‍ വനിത…

Read More

യുവാവിനെ വെട്ടിക്കൊന്നു

death murder

മംഗളൂരു: സൂറത്ത്കലിൽ യുവാവിനെ വെട്ടിക്കൊന്നു. കാട്ടിപ്പള്ള നാലാം ബ്ലോക്കിൽ താമസിക്കുന്ന ജലീൽ (45) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് രണ്ടംഗ സംഘം ജലീലിനെ കടയിൽ കയറി വെട്ടിക്കൊന്നത്. കഴിഞ്ഞ ജൂലൈയിൽ 24 കാരനായ മുഹമ്മദ് ഫൈസൽ എന്ന യുവാവിനെയും ഇതേ പ്രദേശത്ത് വെട്ടിക്കൊന്നിരുന്നു. പോലീസ് ശക്തമായ നടപടിയെടുക്കാത്തതാണ് കൊലപാതകം ആവർത്തിക്കാൻ കാരണമെന്ന് മുൻ മന്ത്രി യു.ടി ഖാദർ പറഞ്ഞു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മംഗളൂരു കമ്മീഷണറുമായി ഫോണിൽ ബന്ധപ്പെട്ടു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൂറത്തക്കൽ, ബജ്‌പെ, കാവൂർ, പനമ്പൂർ…

Read More

നമ്മ മെട്രോ ബയ്യപ്പനഹള്ളി – വൈറ്റ് ഫീൽഡ് പാത പരീക്ഷണ ഓട്ടം നടത്തി

നമ്മ മെട്രോ ബയ്യപ്പനഹള്ളി -വൈറ്റ് ഫീൽഡ് പാതയിൽ ഹൂഡി ജംക്ഷൻ മുതൽ ഗുരുദാചർ പാളയ വരെ പരീക്ഷണ ഓട്ടം നടന്നു. അടുത്ത വർഷം മാർച്ചിൽ പാതയുടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് ബി.എം.ആർ.സി.എൽ അറിയിച്ചിട്ടുള്ളത്. പർപ്പിൾ ലൈനിന്റെ ഭാഗമായ ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ നിന്നും ആരംഭിച്ച് വൈറ്റ് ഫീൽഡ് ബസ് ടെർമിനൽ വരെ 15.25 കിലോമീറ്റർ വരുന്ന പാതയിൽ 13 സ്റ്റേഷനുകളുണ്ട്. കൂടാതെ കാടുഗോഡിയിൽ മെട്രോ ഡിപ്പോയുമുണ്ട്

Read More

മദ്യപിച്ചു വാഹനമോടിക്കൽ പരിശോധന കർശനമാക്കി പൊലീസ്‌

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ കണക്കിലെടുത്ത് മദ്യപിച്ച വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പരിശോധന കർഷനമാക്കി ട്രാഫിക് പൊലീസ്. നഗര വ്യാപകമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 146 നിയമ ലംഘകരെയാണ് കണ്ടെത്തിയത്. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു. 31 വരെ കർശന പരിശോധന തുടരുമെന്ന് ട്രാഫിക് പൊലീസ് കമ്മീഷണർ എം.എം സലിം പറഞ്ഞു.

Read More

കൊവിഡ് പ്രതിരോധം സൗകര്യങ്ങൾ വർധിപ്പിക്കാനൊരുങ്ങി നഗരത്തിലെ സ്വകാര്യ ആശുപത്രികൾ

the reaബെംഗളൂരു: നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് തയ്യാറെടുപ്പ് നില പുരോഗമിക്കുന്നു. കോവിഡ് ഐസൊലേഷൻ വാർഡുകളുള്ളവർ ഇപ്പോളും ആശുപത്രികളിൽ ഉണ്ട്. കൊവിഡ് കുതിച്ചുചാട്ടം ഉണ്ടായാൽ സ്വകാര്യ ആശുപത്രികളോട് സജ്ജമാകാൻ ആരോഗ്യവകുപ്പിന്റെ സർക്കുലർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കിടക്കകളുടെ എണ്ണം, ഓക്‌സിജൻ കപ്പാസിറ്റി തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേകം പരാമർശിച്ചിട്ടില്ല. വ്യാഴാഴ്ച നടന്ന യോഗത്തിൽ ബിബിഎംപി സ്വകാര്യ ആശുപത്രികളോട് മാത്രമാണ് ഈ സാഹചര്യത്തെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യുകയും അവരോട് തയ്യാറാകാൻ ആവശ്യപ്പെടുകയും ചെയ്തതെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്‌സിംഗ് ഹോംസ് അസോസിയേഷൻ (PHANA) പ്രസിഡന്റ് ഡോ.യതീഷ് ഗോവിന്ദയ്യ പറഞ്ഞു. മുമ്പത്തെ തരംഗങ്ങളിൽ…

Read More

ഇലക്ട്രോണി സിറ്റി നിവാസികളുടെ കാത്തിരിപ്പിന് ഇനി 6 മാസത്തെ ദൂരം മാത്രം!

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയുടെ നമ്മ മെട്രോ പാതയിൽ ജൂണിൽ വാണിജ്യടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചേക്കും. ബൊമ്മസാന്ദ്രയിൽ നിന്ന് ഇലക്ട്രോണിക് സിറ്റി വഴി ആർ വി റോഡ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാതയുടെ നിർമാണം ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. ഏറെ തിരക്കേറിയ ഹോസുർ റോഡിലൂടെയാണ് യെൽലോ ലൈനിൽ ഉൾപ്പെടുന്ന പാത കടന്നുപോകുന്നത്. സിൽക്ക് ബോർഡ് ജംഗ്ഷനിൽ ഉൾപ്പെടെ ഗതാഗതക്കുരുക്കിന് ഇത്‌ പരിഹാരമാകുമെന്നതാണ് പ്രതീക്ഷിക്കുന്നത്.

Read More
Click Here to Follow Us