പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു

ചെന്നൈ: പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു. സൈദാപേട്ടയിലാണ് സംഭവം.

പെട്രോൾ പമ്പിലെ ജീവനക്കാരനായ കന്തസാമിയാണ് മരിച്ചത്. 13 പേർക്ക് പരിക്കേറ്റു. ആറുപേരുടെ നിലഗുരുതരമെന്നാണ് വിവരം.

വാഹനങ്ങളിൽ ഇന്ധനം നിറക്കാനെത്തിയവരും പെട്രോൾ ജീവനക്കാരുമാണ് അപകടത്തിൽപെട്ടത്.

ചെന്നൈയിൽ കഴിഞ്ഞ ദിവസം അതിശക്തമായ മഴയായിരുന്നു. നഗരത്തിലെ മിക്ക ഇടങ്ങളിലും വെള്ളം കയറുന്ന സാഹചര്യം ഉണ്ടായി.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

ഈ മഴയിലാണ് സൈദാപേട്ടയിലുള്ള പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നുവീണത്. കാലപ്പഴക്കമാണ് മേൽക്കൂര തകരാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം.

തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം രാത്രി തന്നെ സ്ഥലത്തെത്തി സ്ഥിതഗതികൾ വിലയിരുത്തി.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts