ഇനിയും ഒരു ലോക്ക് ഡൌണ്‍ ഇല്ല,കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും; വിശദീകരണവുമായി മുഖ്യമന്ത്രി.

ബെംഗളൂരു: ഇനിയും സംസ്ഥാനത്ത് ഒരു ലോക്ക് ഡൌണിന് പദ്ധതി ഇല്ല എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ,ഇന്ന് തന്റെ വസതിയായ കൃഷ്ണയില്‍ വച്ച് മാധ്യമങ്ങളെ കാണുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ഇന് ഒരു ലോക്ക് ഡൌണ്‍ കൂടി നടപ്പില്‍ വരുത്തേണ്ട കാര്യം ഉള്ളതായി ഇപ്പോള്‍ തോന്നുന്നില്ല എന്നു അദ്ദേഹം അറിയിച്ചു,അതിനു അനുകൂലിക്കുന്ന തരത്തില്‍ ഉള്ള കണക്കുകളും അദ്ദേഹം മുന്നോട്ട് വച്ചു.

ഇതുവരെ സംസ്ഥാനത്ത് കോവിദ് സ്ഥിരീകരിച്ച അകെ രോഗികളുടെ എണ്ണം 7000 ആണ്,ഇതില്‍ 6158 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരോ വിദേശത്ത് വന്നവരോ ആയിരുന്നു.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

മഹാരാഷ്ട്രയില്‍ നിന്ന് വന്ന 4386 പേര്‍ക്കും അവരുമായി സമ്പര്‍ക്കത്തില്‍ വന്ന 1340 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്,തമിഴ്നാടില്‍ നിന്ന് വന്ന 67 പേര്‍ക്കും ഗുജറാത്തില്‍ നിന്ന് വന്ന 62 പേര്‍ക്കും ഡല്‍ഹിയില്‍ നിന്ന് വന്ന 87 പേര്‍ക്കും വിദേശത്ത് നിന്ന് വന്ന 260 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത് എന്ന് മുഖ്യമന്ത്രി പത്രക്കാരുടെ ചോദ്യത്തിന് വിശദീകരണമായി അറിയിച്ചു.

ഇപ്പോള്‍ ഉള്ള നിയന്ത്രണങ്ങളില്‍ ഇളവു നല്‍കാന്‍ നാളെ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

വരുന്ന വ്യാഴാഴ്ച മാസ്ക്ക് ദിനമായി ആചരിക്കാനും വിധാന്‍ സൌധയുടെ സമീപത്തു സാമൂഹിക അന്തരം പാലിച്ചുകൊണ്ട്‌ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മറ്റു ജില്ല ആസ്ഥാനങ്ങളിലും ഇത് നടക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts