ചില നഗരപ്രദേശങ്ങളിൽ മദ്യം നിരോധിച്ചു

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനവും ഘോഷയാത്രയും നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ തിങ്കൾ വരെ നഗരത്തിന്റെ കിഴക്ക്, വടക്ക്, വടക്ക്-കിഴക്ക് ഭാഗങ്ങളിൽ മദ്യവിൽപ്പന നിരോധിച്ചതായി അധികൃതർ അറിയിച്ചു. ഘോഷയാത്രയ്ക്കിടയിലും നിമജ്ജന സമയത്തും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടിയെന്ന നിലയിളാണ് മദ്യവിൽപന നിരോധിച്ചുകൊണ്ട് ബെംഗളൂരു പോലീസ് കമ്മീഷണർ സിഎച്ച് പ്രതാപ് റെഡ്ഡി മൂന്ന് വ്യത്യസ്ത ഉത്തരവുകൾ പുറപ്പെടുവിച്ചത്. ചിന്നപ്പയിൽ അമ്പതോളം വിഗ്രഹങ്ങൾ ഘോഷയാത്രയായി പുറത്തെടുക്കുന്നതിനാൽ ജെസി നഗർ, ആർടി നഗർ, ഹെബ്ബാള്, സഞ്ജയനഗർ, ഡിജെ ഹള്ളി, ഭാരതിനഗർ, പുലകേശിനഗർ പൊലീസ് സ്റ്റേഷൻ പരിധികളിൽ ശനിയാഴ്ച രാവിലെ…

Read More

നഗരത്തിൽ 1.59 ലക്ഷം ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തു

Ganesha idol

ബെംഗളൂരു: തടാകങ്ങൾ, കല്യാണികൾ, മൊബൈൽ നിമജ്ജന ടാങ്കറുകൾ എന്നിവയുൾപ്പെടെ നിയുക്ത സ്ഥലങ്ങളിൽ ബുധനാഴ്ച നിമജ്ജനം ചെയ്തത് 1.59 ലക്ഷം ഗണേശ വിഗ്രഹങ്ങൾ. ബിബിഎംപിയുടെ കണക്കനുസരിച്ച്, പൂജകൾക്ക് ശേഷം ഉത്സവ ദിവസം പാലെയിലെ എട്ട് സോണുകളിലായി 1,59,980 വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തു. പ്ലാസ്റ്റർ ഓഫ് പാരീസ് (പിഒപി) ഗണേശ വിഗ്രഹങ്ങളുടെ ഉപയോഗം നിരോധിച്ചിട്ടും ബിബിഎംപി പരിധിയിൽ ഇത്തരം 12,000 വിഗ്രഹങ്ങൾ കണ്ടെത്തി. എന്നിരുന്നാലും, അത്തരം വിഗ്രഹങ്ങൾ ജലാശയങ്ങളിൽ അവസാനിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുകയും അവ നിമജ്ജനം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ…

Read More

എല്ലാ ഗണേശ വിഗ്രഹങ്ങൾക്കും സുരക്ഷാ സംവിധാനം സാധ്യമല്ല; ബെംഗളൂരു പോലീസ് കമ്മീഷണർ

ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ച്, എല്ലാ ഗണേശ വിഗ്രഹങ്ങൾക്കും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും സുരക്ഷയൊരുക്കാനും കഴിയില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡി ബിബിഎംപിയുമായി ടൗൺ ഹാളിൽ നടത്തിയ ക്രമസമാധാന യോഗത്തിൽ പറഞ്ഞു. അതത് സ്ഥലങ്ങളിലെ ആളുകൾ സന്നദ്ധപ്രവർത്തകരായി പ്രവർത്തിക്കണമെന്നും സിസിടിവികൾ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ഉത്സവവും പരിപാടികളും സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും റെഡ്ഡി പറഞ്ഞു. കോവിഡ് -19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട്, 2019 ലെ നിയമങ്ങൾ തന്നെയായിരിക്കും നിലവിലെന്നും പൗരന്മാർക്ക് പ്രശ്‌നങ്ങളൊന്നും നേരിടാതിരിക്കാൻ പോലീസും ബിബിഎംപിയും നിയമങ്ങൾ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര…

Read More

കളിമണ്ണ് ക്ഷാമം; കുതിച്ചുയർന്ന് ഗണേശ വിഗ്രഹങ്ങളുടെ വില

ബെംഗളൂരു: നഗരത്തിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കുള്ള നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ പിൻവലിച്ചതിന്റെ സന്തോഷത്തിനിടയിൽ, കളിമൺ വിഗ്രഹത്തിന് സാധാരണയേക്കാൾ 50% കൂടുതൽ വിലയുള്ളതിനാൽ ഉത്സവം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടായേക്കാം. കഴിഞ്ഞ ഒരു മാസത്തിൽ അപ്രതീക്ഷിതമായി ഈർപ്പമുള്ള കാലാവസ്ഥ നേരിട്ടതാണ് വിഗ്രഹ നിർമ്മാതാക്കൾക്ക് കളിമൺ വിഗ്രഹത്തിന്റെ അടിസ്ഥാന വില വർധിപ്പിക്കാൻ നിർബന്ധിതരായത്. നിർത്താതെ പെയ്യുന്ന മഴയിൽ തടാകങ്ങൾ വക്കോളം നിറഞ്ഞു വിഗ്രഹനിർമ്മാണത്തിനുപയോഗിക്കുന്ന കളിമണ്ണ് വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയതായും ഇത് കളിമണ്ണ് ക്ഷാമം സൃഷ്ടിച്ചുവെന്നും അവർ പറയുന്നു. വിഗ്രഹ നിർമ്മാതാക്കൾ വർഷം മുഴുവനും ജോലി ചെയ്യുന്നുണ്ടെങ്കിലും, പ്രധാനപ്പെട്ട ഉത്സവ സീസണിൽ എല്ലാവരും…

Read More
Click Here to Follow Us