ചില നഗരപ്രദേശങ്ങളിൽ മദ്യം നിരോധിച്ചു

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനവും ഘോഷയാത്രയും നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ തിങ്കൾ വരെ നഗരത്തിന്റെ കിഴക്ക്, വടക്ക്, വടക്ക്-കിഴക്ക് ഭാഗങ്ങളിൽ മദ്യവിൽപ്പന നിരോധിച്ചതായി അധികൃതർ അറിയിച്ചു. ഘോഷയാത്രയ്ക്കിടയിലും നിമജ്ജന സമയത്തും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടിയെന്ന നിലയിളാണ് മദ്യവിൽപന നിരോധിച്ചുകൊണ്ട് ബെംഗളൂരു പോലീസ് കമ്മീഷണർ സിഎച്ച് പ്രതാപ് റെഡ്ഡി മൂന്ന് വ്യത്യസ്ത ഉത്തരവുകൾ പുറപ്പെടുവിച്ചത്.

ചിന്നപ്പയിൽ അമ്പതോളം വിഗ്രഹങ്ങൾ ഘോഷയാത്രയായി പുറത്തെടുക്കുന്നതിനാൽ ജെസി നഗർ, ആർടി നഗർ, ഹെബ്ബാള്, സഞ്ജയനഗർ, ഡിജെ ഹള്ളി, ഭാരതിനഗർ, പുലകേശിനഗർ പൊലീസ് സ്റ്റേഷൻ പരിധികളിൽ ശനിയാഴ്ച രാവിലെ ആറുമുതൽ ഞായറാഴ്ച രാവിലെ ആറുവരെയാണ് നിരോധനാജ്ഞ. ഗാർഡൻ മെയിൻ റോഡ്, ശേഷാദ്രി റോഡ്, ചർച്ച് റോഡ്, പിജി റോഡ്, മുനിസ്വമപ്പ റോഡ്, ശിവണ്ണ സർക്കിൾ, ജെസി നഗർ, ഹലാസുരു തടാകത്തിൽ ശനിയാഴ്ച നിമജ്ജനം ചെയ്തു.

  സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം

കെജി ഹള്ളി, ഗോവിന്ദാപുര, ഡിജെ ഹള്ളി, ബാനസവാഡി, കൊമേഴ്‌സ്യൽ സ്ട്രീറ്റ്, ശിവാജിനഗർ, ഭാരതിനഗർ, പുലകേശിനഗർ, ഹലാസുരു പോലീസ് സ്‌റ്റേഷൻ പരിധികളിൽ ഞായറാഴ്ച രാവിലെ ആറു മുതൽ തിങ്കളാഴ്ച രാവിലെ ആറു വരെ നിരോധനാജ്ഞ നിലവിലുണ്ടാകും. തനിസാന്ദ്ര, നാഗവാര, കെജി ഹള്ളി, വെങ്കിടേശപുര, ഗോവിന്ദാപുര, സരൈപാല്യ, യാസിൻ നഗർ, ദൊഡ്ഡന്നനഗർ, മോദി റോഡ്, ഷാംപുര, ശിവാജിനഗർ, പുലകേശിനഗർ, ഭാരതിനഗർ, ഹലസുരു എന്നിവിടങ്ങളിൽ ഘോഷയാത്രയായി 150 മുതൽ 200 വരെ ഗണേശ വിഗ്രഹങ്ങൾ ഞായറാഴ്ച നിമജ്ജനം ചെയ്യും. .

  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം

വിദ്യാരണ്യപുര, യെലഹങ്ക, യെലഹങ്ക ന്യൂ ടൗൺ, കൊഡിഗെഹള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ ശനിയാഴ്ച രാവിലെ ആറുമുതൽ തിങ്കളാഴ്ച രാവിലെ ആറുവരെയാണ് നിരോധനാജ്ഞ. ഞായറാഴ്ച 50 മുതൽ 60 വരെ ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts