ഹിജാബ് വിവാദം ; പരീക്ഷ എഴുതാനാകാതെ 1700 വിദ്യാർത്ഥിനികൾ

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കർണാടകയിൽ 17,000 വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ സാധിച്ചിട്ടില്ലെന്ന് സുപ്രീംകോടതിയിൽ വാദം.

ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയ മുസ്ലിം വിദ്യാർഥികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകനായ ഹുഫേസ അഹ്മദിയാണ് ഇക്കാര്യം കോടതിയിൽ അറിയിച്ചത്.

ഹിജാബ് വിലക്കിനെ തുടർന്ന് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് എത്ര വിദ്യാർഥികൾ കൊഴിഞ്ഞുപോയി എന്ന് സുപ്രീം കോടതി ചോദിച്ചു. ഇക്കാര്യത്തിൽ കൃത്യമായ കണക്കുകളുണ്ടോ? 20, 30, 40 അല്ലെങ്കിൽ 50 പേർ ആണോ കൊഴിഞ്ഞുപോയത് എന്നും ഹേമന്ദ് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് ആരാഞ്ഞു. അപ്പോഴാണ് ഹിജാബ് വിലക്കിയ ഉത്തരവ് മൂലം 17,000 വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ സാധിച്ചിട്ടില്ലെന്ന് അഭിഭാഷകനായ ഹുഫേസ അഹ്മദി പറഞ്ഞത്.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

അഭിഭാഷകനായ തൻറെ സുഹൃത്ത് നൽകിയ വിവരത്തിൻറെ ഈ കണക്കെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് എന്ന വിഷയം ഇതുവരെ ഹൈക്കോടതിയിൽ ഉയർത്തിയിട്ടില്ലെങ്കിൽ തങ്ങൾ ഈ വിവരം സ്വീകരിക്കുന്നില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
[masterslider id="10"]

Related posts