മദ്യം വാങ്ങാനുള്ള കുറഞ്ഞപ്രായം 21-ൽ നിന്ന് കുറക്കാനൊരുങ്ങി സംസ്ഥാനം

ബെംഗളൂരു : സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21-ൽനിന്ന് 18 ആക്കി കുറയ്ക്കാനൊരുങ്ങുന്നു. ഭേദഗതിവരുത്തിയ നിയമത്തിന്റെ കരട് സർക്കാർ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങൾക്ക് 30 ദിവസത്തിനകം ഇതിനോടനുബന്ധിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും നൽകാം. കർണാടക എക്സൈസ് (ജനറൽ കണ്ടീഷൻസ് ലൈസൻസസ്) റൂൾസിൽ ഭേദഗതി കൊണ്ടുവരാനാണ് നീക്കം. മദ്യവ്യവസായികളിൽനിന്നുള്ള ആവശ്യം പരിഗണിച്ചാണ് സർക്കാർനടപടി. പ്രായപരിധി 18 ആയി കുറയ്ക്കണമെന്നും ഗോവ, ഹിമാചൽപ്രദേശ്, സിക്കിം, പുതുച്ചേരി എന്നിവിടങ്ങളിൽ പ്രായപരിധി 18 ആക്കിയിട്ടുണ്ടെന്ന് ഇതിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

Read More

മദ്യവില ഉയർത്തുന്നു

BAR LIQUIR DRINK BAR

തിരുവനന്തപുരം: സാമ്പത്തിക നഷടം പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ മദ്യവില ഉയര്‍ത്താനൊരുങ്ങി സര്‍ക്കാര്‍. മദ്യവില്‍പ്പനയിലെ ടേണ്‍ ഓവര്‍ ടാക്‌സ് ഒഴിവാകുബോള്‍ സര്‍ക്കാരിന് 170 കോടി നഷ്ട്ടമാകും. ഈ നഷ്ട്ടം പരിഹരിക്കാനാണ് വില്‍പ്പന നികുതി വര്‍ധിപ്പിക്കുന്നത്. ബെവ്‌കോ എം.ഡിയുടെ ശുപാര്‍ശ ധനവകുപ്പ് പരിശോധിക്കുകയാണ്. മദ്യ വിതരണം പ്രതിന്ധിയിലായതോടെ നികുതിയിനത്തില്‍ കഴിഞ്ഞ 15 ദിവസത്തില്‍ 100 കോടി രൂപ നഷ്ടമായെന്നും ബെവ്‌കോ വ്യക്തമാക്കി

Read More

മദ്യവുമായി വന്ന ലോറി മറിഞ്ഞു; തകൃതിയിൽ കുപ്പി പെറുക്കി നാട്ടുകാർ

ചെന്നൈ: തൃശൂര്‍ മണലൂരിലെ ഗോടൗണിൽ നിന്നും മദ്യം നിറച്ച കുപ്പികളുമായി പോയ ലോറി മധുരയിലെ വിരാഗനൂരിൽ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു. ലോറിയില്‍ ഉണ്ടായിരുന്നത് ആവട്ടെ 10 ലക്ഷം രൂപവിലയുള്ള മദ്യം. അപകടത്തെ തുടര്‍ന്ന് മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്ന പെട്ടി റോഡില്‍ ചിതറി വീണതോടെ പ്രദേശത്ത് കുപ്പി പെറുക്കാൻ തിക്കും തിരക്കുമായി. പൊട്ടാത്ത മദ്യക്കുപ്പികളെടുക്കാന്‍ ആളുകള്‍ ഓടിക്കൂടിയത് പ്രദേശത്ത് സംഘര്‍ഷത്തിനും ഗതാഗതകുരുക്കിനും ഇടയാക്കി. റോഡില്‍ നിരന്നു കിടക്കുന്ന മദ്യകുപ്പികളുടെ ചിത്രവും അവ പെറുക്കിയെടുക്കാന്‍ ആളുകള്‍ തിരക്കുകൂട്ടുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.

Read More
Click Here to Follow Us