തൊട്ടാൽ പൊള്ളും തക്കാളി

പാലക്കാട്‌ : തമിഴ്‌നാട്ടില്‍ കനത്ത വെയിലും കര്‍ണാടകയില്‍ വേനല്‍ മഴയിലും വലിയതോതില്‍ കൃഷിനാശം സംഭവിച്ചതാണ് തക്കാളി വിപണിയ്ക്ക് തിരിച്ചടിയായത്. ഇതിനൊപ്പം ഇന്ധന വിലവര്‍ദ്ധനവും തക്കാളിവില ഉയരാന്‍ കാരണമായി. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. കല്യാണ സീസണായതിനാല്‍ തക്കാളിക്ക് ആവശ്യക്കാരും ഏറെയാണ്. കഴിഞ്ഞ ഡിസംബറില്‍ തക്കാളി 125 രൂപയിൽ എത്തി റെക്കോഡിട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുകയും ആന്ധ്രപ്രദേശ് ഉള്‍​പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും തക്കാളി എത്തിച്ചാണ് വില നിയന്ത്രിച്ചത്. മൈസൂരില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് തക്കാളി കൊണ്ടുവരുന്നത്. വേനല്‍മഴ…

Read More

പൊള്ളുന്ന വിലയിലേക്ക് തക്കാളി

ബെംഗളൂരു: സംസ്ഥാനത്ത്  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ തക്കാളി കൃഷി നശിച്ചു. കിലോയ്ക്ക് 40 മുതൽ 50 വരെ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 70 രൂപയായി ഉയർന്നു. ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിദിനം 60-70 ലോറി തക്കാളികൾ വിപണിയിലേക്ക് എത്തുന്നതാണ്. വിളവ് കുറവായതിനാൽ 20 മുതൽ 30 വരെ ലോഡുകളാണ് ഇപ്പോൾ വരുന്നത്. നിലവിൽ മഹാരാഷ്ട്ര നാസിക്കിൽ നിന്നുള്ള തക്കാളി ബെംഗളൂരുവിലേക്ക് വരുന്നതിനാൽ വില അൽപ്പം നിയന്ത്രണത്തിലാണ്. പഴം-പച്ചക്കറി വ്യാപാരികളുടെ അസോസിയേഷൻ പ്രസിഡന്റ് ഗോപി അറിയിച്ചു. തക്കാളി വില…

Read More

ദമ്പതികൾക്ക് വിവാഹ സമ്മാനം ചെറുനാരങ്ങ

വിപണിയില്‍ നാരങ്ങയുടെ വില കുതിച്ചുയര്‍ന്നതോടെ പലരും വിവാഹസമ്മാനമായി നൽകുന്നത് ഇപ്പോൾ ചെറുനാരങ്ങയാണ്. ഗുജറാത്തിലെ രാജ്‌കോട്ടിലെ ഒരു വരന് തന്റെ വിവാഹ ചടങ്ങിനിടെ സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ സമ്മാനമായി നല്‍കിയത് നാരങ്ങയാണ്. ഗുജറാത്തിലെ രാജ്‌കോട്ടിലെ ധരോജിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍, ഒരു കൂട്ടം സുഹൃത്തുക്കള്‍ നാരങ്ങ നിറച്ച കവറുകള്‍ സമ്മാനമായി നല്‍കുകയായിരുന്നു. ചെറുനാരങ്ങയുടെ വില കുതിച്ചുയരുകയാണ് വിപണിയിൽ. ഈ സീസണിലാണെങ്കില്‍ നാരങ്ങയ്ക്ക് നല്ല ചിലവുമാണ്. ഹല്‍ദി ചടങ്ങിനിടെയാണ് വരന്  സമ്മാനമായി നാരങ്ങ ലഭിച്ചത്. ഈ ചൂട് കാലത്ത് നാരങ്ങയ്ക്ക് നല്ല ഡിമാന്‍ഡാണ്. രാജ്‌കോട്ടില്‍ നാരങ്ങയുടെ…

Read More

ചെറുനാരങ്ങ വില 200 ലേക്ക്

വേനലില്‍ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുംമൂലം ചെറുനാരങ്ങയുടെ വില കുതിച്ചുയർന്നു. കിലോയ്ക്ക് 200 രൂപയിലേക്കാണ് വില ഉയര്‍ന്നത്. വേനലില്‍ പൊതുവെ ചെറുനാരങ്ങയുടെ വിലവര്‍ധിക്കാറുണ്ടെങ്കിലും സമീപവര്‍ഷങ്ങളിലൊന്നും ഇത്രയും വില ഉയര്‍ന്നിട്ടില്ലായിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടിവിലയാണ് ഇപ്പോഴുള്ളത്. വില കൂടിയതോടെ ലമണ്‍ ജ്യൂസ് വില്‍പന പലയിടത്തും നിര്‍ത്തിവെച്ചു. വൈറ്റമിന്‍ സി ധാരാളമുള്ളതിനാല്‍ ജനപ്രിയ പാനീയമായാണ് നാരങ്ങാവെള്ളം. താപനില കൂടുമ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ചെറുനാരങ്ങ സഹായിക്കും. ഉപഭോഗംകൂടിയതും ലഭ്യതകുറഞ്ഞതുമാണ് പലയിടങ്ങളിലും വിലക്കയറ്റത്തിന് ഇടയാക്കിയതെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഒരു ചെറുനാരങ്ങക്ക് 10 രൂപ വരെ വിലയ്ക്കാണ് കടകളില്‍…

Read More

യുക്രൈൻ യുദ്ധം; കർണാടകയിൽ കുതിച്ചുയർന്ന് സൂര്യകാന്തി എണ്ണ വില.

ബെംഗളൂരു: നഗരത്തിലെ സൂര്യകാന്തി എണ്ണയുടെ വില ക്രമാതീതമായി കുതിച്ചുയർന്നു, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലിറ്ററിന് 130 രൂപയിൽ നിന്ന് 170 രൂപയായിട്ടാണ് വില ഉയർന്നിരിക്കുന്നത്. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് വിതരണ ശൃംഖല തടസ്സപ്പെട്ടതായും അതുമൂലം വിലക്കയറ്റത്തിന് കാരണമായെന്നുമാണ് വ്യാപാരികൾ പറയുന്നത്. കൂടാതെ യുദ്ധം ഇനിയും രൂക്ഷമാകുകയാണെങ്കിൽ വരും ദിവസങ്ങളിലും വില ഉയരുമെന്നും അവർ മുന്നറിയിപ്പ് നൽകി. സൂര്യകാന്തി എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നാണ് സംസ്ഥാനം. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കണക്കനുസരിച്ച്, കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന് കീഴിൽ, സൂര്യകാന്തി എണ്ണ എല്ലാ ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ…

Read More

തക്കാളി വില താഴേക്ക്.

TOMATO

ചെന്നൈ: മഴക്കെടുതിമൂലം ഉയർന്ന തക്കാളിവില താഴുന്നു. നേരത്തെ കിലോയ്ക്ക് 160 രൂപ വരെ ഉയർന്ന തക്കാളിവില ഇപ്പോൾ ടി നഗർ, വടപളനി ഉൾപ്പെടെ നഗരത്തിലെ ചില കേന്ദ്രങ്ങളിൽ വില കിലോയ്ക്ക് 40-45 രൂപയായി കുറഞ്ഞട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലേക്ക് കൂടുതൽ തക്കാളി എത്തിയതാണ് വില കുറയാൻ കാരണം. ഇതിനാൽ വില പഴയ നിലയിലേക്കെത്തുമെന്നാണ് പ്രതീക്ഷ. പാർക്കിങ് സൗകര്യമില്ലാത്തതിനാൽ ലോറികൾ എത്താത്തതാണ് വില കുറയാത്തതിനു കാരണമെന്നും കൂടുതൽ ലോറികൾ എത്തിയാൽ കുറച്ചുകൂടി കുറഞ്ഞ വിലയ്ക്ക് തക്കാളി വിൽക്കാമെന്നും തക്കാളി വ്യാപാരികളുടെ സംഘടന ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതിനെത്തുടർന്ന് തക്കാളികളുമായി…

Read More

റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു

ബെംഗളൂരു : ഇന്ത്യൻ റെയിൽവേ വ്യാഴാഴ്ച പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ വില കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് കുറച്ചു. പഴയതുപോലെ 10 രൂപയ്ക്ക് ടിക്കറ്റ് ഇപ്പോൾ ലഭിക്കും. വൈറസ് പടരുന്നത് തടയാൻ റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നേരത്തെ വില 50 രൂപയായി ഉയർത്തിയിരുന്നു.പുതുക്കിയ നിരക്ക് ഇന്നുമുതൽ നിലവിൽ വരും

Read More

നഗരത്തിൽ ഭക്ഷണവില വർധിക്കുന്നു.

ബെംഗളൂരു: വാണിജ്യ എൽ‌പി‌ജിയുടെ തുടർച്ചയായ വിലവർദ്ധന മുൻനിർത്തി നഗരത്തിലെ ഹോട്ടലുകൾ ഭക്ഷ്യവില 5 മുതൽ 10 രൂപ വരെ വർധിപ്പിക്കാൻ തീരുമാനിച്ചതിനാൽ തിങ്കളാഴ്ച മുതൽ ബെംഗളൂരുവുകാർക്ക് ലഘുഭക്ഷണങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. 2019-ലാണ് അവസാനമായി വിലവർദ്ധനവ് ഉണ്ടായത് എന്നാൽ അതിന് ശേഷം ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, പാചക എണ്ണ എന്നിവയുടെ വിലയും കഴിഞ്ഞ രണ്ട് വർഷത്തിനിടെ വർധിച്ചിട്ടുണ്ട് . കൂടാതെ വൈദ്യുതി, കെട്ടിട വാടക, ശമ്പളം തുടങ്ങിയ മറ്റ് ഇൻപുട്ട് ചെലവുകളും ഏകദേശം 15 ശതമാനം വർദ്ധിച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ…

Read More

ഇന്ധനവില വർധന; ലോറി ഉടമകൾ പണിമുടക്കിലേക്ക്

ബെംഗളൂരു: അമിതമായ ഇന്ധനവിലയിൽ മാറ്റം ഉണ്ടാക്കുന്നതിന് മുഖ്യമന്ത്രി ഇടപെട്ടില്ല എങ്കിൽ ഒക്ടോബർ 24 മുതൽ കർണാടക ഫെഡറേഷൻ ഓഫ് ലോറി ഓണേഴ്സ് ആൻഡ് ഏജൻ്റ്സ് അസോസിയേഷൻ അനിശ്ചിതകാല സമരം ഉണ്ടാകുമെന്ന് അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ 26 രൂപയോളം വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ ലോറികൾ ഇറക്കാൻ കഴിയില്ല. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അസോസിയേഷൻ പ്രസിഡൻ്റ് ഷൻമുഖപ്പ ആരോപിച്ചു. ഇന്ധനവില വർദ്ധനവ് അവശ്യ സാധന വില വർദ്ധിപ്പിക്കുകയും ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാടിനെ മാതൃകയാക്കി നികുതിയുടെ…

Read More

കൈപൊള്ളിച്ച് പച്ചക്കറി വില; കുത്തനെ ഉയരുന്നു

ബെം​ഗളുരു; വീണ്ടും പച്ചക്കറി വില ബെം​ഗളുരുവിൽ കുത്തനെ ഉയരുന്നു, കനത്ത മഴയിൽ കൃഷിക്ക് നേരിട്ട തിരിച്ചടിയാണ് വില ഉയരാൻ കാരണം. തക്കാളിയുടെ വില കുത്തനെ ഉയർന്ന രീതിയിൽ സവാളയുടെ വിലയും ഉയരുകയാണ്. 20 രൂപയോളം മാത്രം ഉണ്ടായിരുന്ന തക്കാളിയുടെ വിലയടക്കം ഇപ്പോൾ 60 രൂപയായി ഉയർന്നിരുന്നു. കൂടാതെ തക്കാളി ഏറെയും ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്ര, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വരവ് ഏറെ കുറഞ്ഞതാണ് തക്കാളി വില കുതിച്ചുയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. 25-30 രൂപ ഉണ്ടായിരുന്ന സവാളയുടെ വില 40-50 ആയി ഉയർന്നു, സർക്കാരിന്റെ…

Read More
Click Here to Follow Us