ചെറുനാരങ്ങ വില 200 ലേക്ക്

വേനലില്‍ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുംമൂലം ചെറുനാരങ്ങയുടെ വില കുതിച്ചുയർന്നു. കിലോയ്ക്ക് 200 രൂപയിലേക്കാണ് വില ഉയര്‍ന്നത്.

വേനലില്‍ പൊതുവെ ചെറുനാരങ്ങയുടെ വിലവര്‍ധിക്കാറുണ്ടെങ്കിലും സമീപവര്‍ഷങ്ങളിലൊന്നും ഇത്രയും വില ഉയര്‍ന്നിട്ടില്ലായിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടിവിലയാണ് ഇപ്പോഴുള്ളത്. വില കൂടിയതോടെ ലമണ്‍ ജ്യൂസ് വില്‍പന പലയിടത്തും നിര്‍ത്തിവെച്ചു. വൈറ്റമിന്‍ സി ധാരാളമുള്ളതിനാല്‍ ജനപ്രിയ പാനീയമായാണ് നാരങ്ങാവെള്ളം. താപനില കൂടുമ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ചെറുനാരങ്ങ സഹായിക്കും.

ഉപഭോഗംകൂടിയതും ലഭ്യതകുറഞ്ഞതുമാണ് പലയിടങ്ങളിലും വിലക്കയറ്റത്തിന് ഇടയാക്കിയതെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഒരു ചെറുനാരങ്ങക്ക് 10 രൂപ വരെ വിലയ്ക്കാണ് കടകളില്‍ വില്‍പന. ഇത്രയും വില മുമ്പൊന്നും ഉണ്ടായിട്ടില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. വേനല്‍ ചൂട് വര്‍ധിച്ചതോടെ സര്‍ബത്ത്, നാരങ്ങസോഡ തുടങ്ങിയ പാനീയങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതും ചെറുനാരങ്ങയുടെ ആവശ്യം വര്‍ധിക്കാന്‍ കാരണമായി.

ചെറുനാരങ്ങയുടെ വിലവര്‍ധന ഇത്തരം പാനീയങ്ങളുടെ വില്‍പനയെയും അച്ചാര്‍ ഉല്‍പാദനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പല ചെറുകിട അച്ചാര്‍ നിര്‍മാണ യൂനിറ്റുകളിലും ചെറുനാരങ്ങ അച്ചാര്‍ ഉണ്ടാക്കുന്നത് പ്രതിസന്ധിയിലായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ചെറുനാരങ്ങയുടെ വരവ് വര്‍ധിക്കുമെന്നും വില കുറയുമെന്നുമാണ് വ്യാപാരികളുടെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us