കൈപൊള്ളിച്ച് പച്ചക്കറി വില; കുത്തനെ ഉയരുന്നു

ബെം​ഗളുരു; വീണ്ടും പച്ചക്കറി വില ബെം​ഗളുരുവിൽ കുത്തനെ ഉയരുന്നു, കനത്ത മഴയിൽ കൃഷിക്ക് നേരിട്ട തിരിച്ചടിയാണ് വില ഉയരാൻ കാരണം.

തക്കാളിയുടെ വില കുത്തനെ ഉയർന്ന രീതിയിൽ സവാളയുടെ വിലയും ഉയരുകയാണ്. 20 രൂപയോളം മാത്രം ഉണ്ടായിരുന്ന തക്കാളിയുടെ വിലയടക്കം ഇപ്പോൾ 60 രൂപയായി ഉയർന്നിരുന്നു.

കൂടാതെ തക്കാളി ഏറെയും ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്ര, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വരവ് ഏറെ കുറഞ്ഞതാണ് തക്കാളി വില കുതിച്ചുയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

25-30 രൂപ ഉണ്ടായിരുന്ന സവാളയുടെ വില 40-50 ആയി ഉയർന്നു, സർക്കാരിന്റെ ഹോപ്കോസ് ഇടങ്ങളിൽ പോലും സവാളക്ക് 49 രൂപയായിരുന്നു.

കോലാറിലെ കൃഷിയിടങ്ങളിൽ നിന്നാണ് ബെം​ഗളുരുവിലേക്കുള്ള കൂടുതൽ തക്കാളിയും എത്തുന്നത്, എന്നാൽ കോലാറിലെ തക്കാളി കൃഷിയെയും കനത്ത മഴ ബാധിച്ചു.

കനത്ത മഴ തുടർച്ചയായി പെയ്യുന്നതിനാൽ 50 ശതമാനത്തോളം കൃഷി സ്ഥലങ്ങൾ വെള്ളത്തിനടിയിലാണെന്നും കൃഷി ചെയ്യാൻ സാധിക്കുന്നില്ലെന്നും കർഷകർ വ്യക്തമാക്കിയിരുന്നു. ക്യാരറ്റ്, ബീൻസ്, പയർ എന്നിങ്ങനെ എല്ലാ പച്ചക്കറികൾക്കും വില കൂടുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
[masterslider id="10"]

Related posts