തനിക്കും ഒരു മകളുണ്ട്;’ആധുനിക സ്ത്രീകൾ’പരാമർശത്തിൽ വിശദീകരണം നൽകി ആരോഗ്യ മന്ത്രി.

ബെംഗളൂരു: ഒക്ടോബർ 10 ന് ലോക മാനസികാരോഗ്യ ദിനത്തിൽ ആരോഗ്യ മന്ത്രി കെ സുധാകർ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഒരു ഭാഗം ഇന്റർനെറ്റിൽ പ്രചരിക്കുകയും ചില വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.

ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ(നിംഹാൻസ്) സംസാരിക്കവെയാണ്ആധുനിക സ്ത്രീകൾഅവിവാഹിതരായി തുടരാൻ ആഗ്രഹിക്കുന്നു എന്നും അവർ വിവാഹം കഴിച്ചാലും കുട്ടികൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല എന്നുമുള്ള പരാമർശങ്ങൾ മന്ത്രി സുധാകർ നടത്തിയത്.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

ദിവസങ്ങളിൽ ആളുകൾ മുത്തശ്ശിമാർക്കോ  മാതാപിതാക്കള്‍ക്കൊ ഒപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടുകുടുംബങ്ങളുടെ തകർച്ചയാണ് ഇന്ന് ആളുകൾക്കിടയിൽ സമ്മർദ്ദം വർദ്ധിക്കുന്നതിനു കാരണമെന്നും  അദ്ദേഹം പറഞു.

ഇന്ത്യയിലെ ധാരാളം ആധുനിക സ്ത്രീകൾ അവിവാഹിതരായി തുടരാൻ ആഗ്രഹിക്കുന്നു. അവർ വിവാഹിതരായാലും, പ്രസവിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും അവർ വാടക ഗർഭധാരണം ആഗ്രഹിക്കുന്നു എന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പരാമർശങ്ങളെ സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട് വിമർശനങ്ങളെ തുടർന്ന്, മന്ത്രി തിങ്കളാഴ്ച വിശദീകരണം നൽകി.”നമ്മൾ ഇന്ന് അഭിമുഖീകരിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ കുടുംബ മൂല്യ സംവിധാനത്തിന് കഴിയുംഎന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്‌ എന്ന് മന്ത്രി പറഞ്ഞു.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

19.5 മിനിറ്റ് വരുന്ന പ്രസംഗത്തിൽ നിന്നുള്ള ഒരു ഭാഗം സന്ദർഭത്തിൽ നിന്ന് അടർത്തി എടുത്തത് നിർഭാഗ്യകരമാണെന്നും അതുവഴി അദ്ദേഹം പറയാൻ ശ്രമിക്കുന്ന വലിയ പോയിന്റ്നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts