അഴിമതിയാരോപണങ്ങൾക്കിടെ, 50 കോടിക്ക് മുകളിലുള്ള ടെൻഡറുകൾ പരിശോധിക്കാൻ സമിതിക്ക് രൂപം നൽകി സർക്കാർ

ബെംഗളൂരു : ടെൻഡർ നടപടികളിൽ സുതാര്യത കൊണ്ടുവരാനും ക്രമക്കേടുകൾ തടയാനും ലക്ഷ്യമിട്ട് വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ‘ടെൻഡർ സൂക്ഷ്മപരിശോധനാ കമ്മിറ്റി’ രൂപീകരിച്ചതായി കർണാടക സർക്കാർ അറിയിച്ചു. ടെൻഡർ നടപടികളിലെ ക്രമക്കേടുകൾ തടയാൻ ഇതിനകം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ച് 50 കോടി രൂപയ്ക്ക് മുകളിലുള്ള എല്ലാ ടെൻഡറുകളും സൂക്ഷ്മമായി പരിശോധിക്കാൻ ജസ്റ്റിസ് രത്നകലയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ചുമതലപ്പെടുത്തി.

  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം

പദ്ധതികൾ പൂർത്തീകരിക്കുന്നതിന് പണം അനുവദിക്കുന്നതിന് കരാറുകാരിൽ നിന്ന് ‘40% കമ്മീഷൻ’ ഈടാക്കുന്നത് ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങൾ സംസ്ഥാനത്തെ ബിജെപി സർക്കാർ നേരിടുന്ന സമയത്താണ് സുതാര്യതയ്ക്കുള്ള നീക്കം ആരംഭിച്ചത്. മന്ത്രിമാരുടെയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും വാക്കാലുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ പദ്ധതികൾ അനുവദിക്കുന്നത് പൂർണമായി നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അടുത്തിടെ ഉത്തരവിട്ടിരുന്നു, തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീടുകൾക്ക് റേറ്റിംഗും പിഴയും; മാലിന്യ വണ്ടികളിൽ കണ്ണുവെച്ച് ബെംഗളൂരു കോർപ്പറേഷൻ; മോശം മാലിന്യ സംസ്കരണത്തിന് ഇനി പണി വരും
[masterslider id="10"]

Related posts