മകന്റെ ജന്മദിനം ആഘോഷിക്കാൻ പണമില്ല, അമ്മ ആത്മഹത്യ ചെയ്തു

ബെംഗളൂരു: രണ്ട് വയസുള്ള മകന്റെ പിറന്നാൾ ആഘോഷിക്കാന്‍ പണമില്ലാത്തതിനെ തുടർന്ന് അമ്മ ആത്മഹത്യ ചെയ്തു.

ബെംഗളൂരു സ്വദേശിനിയായ തേജസ്വിയാണ് മരിച്ചത്. 35 കാരിയായ തേജസ്വിയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിൽ ആണ് കുടുംബവും സുഹൃത്തുക്കളും. തേജസ്വിയെ പ്രദേശവാസികളും ഭര്‍ത്താവും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.

  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

ഭര്‍ത്താവ് ശ്രീകാന്തിന്റെ ബിസിനസ്സ് തകര്‍ന്നതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു കുടുംബം.  അതിനിടെയാണ് രണ്ടുവയസുകാരനായ മകന്റെ ജന്മദിനം എത്തിച്ചേര്‍ന്നത്. മകന്റെ ജന്മദിനം ആഘോഷിക്കാന്‍ പണം കിട്ടാതെ വന്നതോടെ തേജസ്വി ധര്‍മ്മസങ്കടത്തിലായി. കേക്ക് പോലും വാങ്ങിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് തേജസ്വി കഴിഞ്ഞ ദിവസം സീലീംഗ് ഫാനില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു.

തേജസ്വിക്ക് നാലുവയസുകാരിയായ ഒരു മകളുമുണ്ട്. തേജസ്വിയുടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിരുന്നതെന്ന് സഹോദരന്‍ അജയ് കുമാറും പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
[masterslider id="10"]

Related posts