ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് അറിയിക്കാൻ ഹൈക്കോടതി നേരത്തേ നിർദേശിച്ചിരുന്നു. നൃത്തപരിപാടി അനുവദിക്കാനാകില്ലെന്നു കഴിഞ്ഞ 16നു വാക്കാൽ പറഞ്ഞിരുന്നെങ്കിലും ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. ഇതു ചോദ്യം ചെയ്ത്, സംഘാടകരായ ടൈംസ് ക്രിയേഷൻസ് നൽകിയ ഹർജിയിലാണു വ്യക്തമായ ഉത്തരവ് പുറപ്പെടുവിക്കാൻ പൊലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്.
എംജി റോഡിലും ബ്രിഗേഡ് റോഡിലും മറ്റും പുതുവർഷാഘോഷത്തിനായി അണിനിരക്കുന്ന പതിനായിരക്കണക്കിനു പേരെ നിയന്ത്രിക്കേണ്ടതിനാൽ ‘സണ്ണി നൈറ്റി’നു പ്രത്യേക ശ്രദ്ധ നൽകാൻ കഴിയില്ലെന്ന് ബെംഗളൂരു നോർത്ത് ഡിസിപി എസ്. ഗിരീഷ് വ്യക്തമാക്കി. 8000 ടിക്കറ്റുകൾ വിറ്റെന്നാണു സംഘാടകർ പറയുന്നതെങ്കിലും ഇതിലും വളരെ അധികം കാഴ്ചക്കാർ എത്താനിടയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു.
നൃത്തപരിപാടിക്കെതിരെ കന്നഡ രക്ഷണ വേദികെ യുവസേന പ്രക്ഷോഭം വ്യാപകമാക്കിയതിനെ തുടർന്നാണ് അനുമതി നിഷേധിക്കപ്പെട്ടത്. പരിപാടിയിൽ പങ്കെടുക്കുന്നില്ലെന് കഴിഞ്ഞ ദിവസം സണ്ണി ലിയോണും വ്യക്തമാക്കിയിരുന്നു.