തിങ്കളാഴ്ച മുതല്‍ ‘നോട്ട് നിരോധനം’; നിയന്ത്രണം പ്രീമിയം കൗണ്ടറുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോയുടെ (BEVCO) സെൽഫ് ഹെൽപ്പ് പ്രീമിയം കൗണ്ടറുകളിൽ തിങ്കളാഴ്ച (മാർച്ച് 15) മുതൽ ‘നോട്ട് നിരോധനം’ ഏർപ്പെടുത്തുന്നു. ഇനി മുതൽ ഈ കൗണ്ടറുകൾ വഴി പണം (Cash) സ്വീകരിക്കില്ലെന്നും, പൂർണ്ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റ് (Cashless Payment) രീതിയിലേക്ക് മാറണമെന്നും ബെവ്കോ എംഡി ഹർഷിത അട്ടലൂരി കർശന നിർദ്ദേശം നൽകി.

ഇതോടെ, പ്രീമിയം കൗണ്ടറുകളിൽ നിന്ന് മദ്യം വാങ്ങുന്നവർക്ക് യുപിഐ (UPI – GPay, PhonePe തുടങ്ങിയവ), ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ വഴി മാത്രമേ പണമടയ്ക്കാൻ സാധിക്കൂ. കൗണ്ടറുകളിൽ തിരക്ക് ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് ഈ നടപടി.

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു

പൊതുജനങ്ങളെ അറിയിക്കുന്നതിനായി, തിങ്കളാഴ്ച മുതൽ പണം സ്വീകരിക്കില്ലെന്നും ഡിജിറ്റൽ പെയ്‌മെന്റുകൾ മാത്രമേ അനുവദിക്കൂ എന്നും വ്യക്തമാക്കുന്ന നോട്ടീസുകൾ ഔട്ട്‌ലറ്റുകൾക്ക് മുന്നിൽ പതിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കായി മലയാളത്തിന് പുറമെ ഹിന്ദിയിലും നോട്ടീസുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 15 മുതൽ തന്നെ ഇതിനാവശ്യമായ നടപടികൾ ബെവ്കോ ആരംഭിച്ചിരുന്നു.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts