ബെംഗളൂരു: വാണിജ്യ എൽപിജിയുടെ തുടർച്ചയായ വിലവർദ്ധന മുൻനിർത്തി നഗരത്തിലെ ഹോട്ടലുകൾ ഭക്ഷ്യവില 5 മുതൽ 10 രൂപ വരെ വർധിപ്പിക്കാൻ തീരുമാനിച്ചതിനാൽ തിങ്കളാഴ്ച മുതൽ ബെംഗളൂരുവുകാർക്ക് ലഘുഭക്ഷണങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കേണ്ടി വരും.
2019-ലാണ് അവസാനമായി വിലവർദ്ധനവ് ഉണ്ടായത് എന്നാൽ അതിന് ശേഷം ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, പാചക എണ്ണ എന്നിവയുടെ വിലയും കഴിഞ്ഞ രണ്ട് വർഷത്തിനിടെ വർധിച്ചിട്ടുണ്ട് . കൂടാതെ വൈദ്യുതി, കെട്ടിട വാടക, ശമ്പളം തുടങ്ങിയ മറ്റ് ഇൻപുട്ട് ചെലവുകളും ഏകദേശം 15 ശതമാനം വർദ്ധിച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2020 ജനുവരിയിൽ 1,100 രൂപയിൽ നിന്ന് 2,060 രൂപയായി ഉയർന്നു, ഇവയെല്ലാം കണക്ക് കൂടുമ്പോൾ ഭക്ഷണങ്ങൾക്കും വില വർധനയല്ലാതെ മറ്റൊരു മാർഗവുമില്ല എന്നാണ് ബ്രുഹത് ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ (ബിബിഎച്ച്എ) പറയുന്നത്.
വലിയ ഹോട്ടലുകൾക്ക് കുറഞ്ഞ വർദ്ധനയോടെ നിയന്ത്രിക്കാനാകുമെങ്കിലും, ചെറിയ ഭക്ഷണശാലകൾക്ക്, പ്രത്യേകിച്ച് ദർശിനികൾക്ക്, ഭക്ഷണവില കുറവായതിനാൽ, 15 മുതൽ -20 ശതമാനം വില വർദ്ധനവ് മാത്രമേ പ്രയോജനപ്പെടുകയുള്ളൂ, പുതിയ വർദ്ധനയോടെ, മിക്ക റെസ്റ്റോറന്റുകളിലും ഏകദേശം 70 രൂപ വിലയുണ്ടായിരുന്ന മസാല ദോശയ്ക്ക് ഇപ്പോൾ 75 മുതൽ 80 രൂപ വരെ വിലയുണ്ട്, പ്രഭാതഭക്ഷണത്തിന് 55-60 രൂപ വരെ അതികം ചിലവഴിക്കേണ്ടി വന്നേക്കാം. ദർശിനികൾ ഉൾപ്പെടെ എല്ലാ റെസ്റ്റോറന്റുകളിലും കാപ്പിയുടെയും ചായയുടെയും വിലയിൽ 3-5 രൂപ വർധിക്കും. ഉപഭോക്താക്കൾ ഒരു കപ്പ് കാപ്പിക്ക് ഇനിമുതൽ 20 രൂപ വരെ നൽകേണ്ടി വരും, അതേസമയം ചായയ്ക്ക് 12-15 രൂപ വിലവരും എന്നിങ്ങനെ പോകുന്നു വില വിവരണ പട്ടിക.
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നതിനായി ദക്ഷിണേന്ത്യയിലെ പല ഹോട്ടൽ അസോസിയേഷനുകളുടെയും പ്രതിനിധികൾ കേന്ദ്ര മന്ത്രിമാരെ കാണുമെന്ന് ബിബിഎച്എ പ്രസിഡന്റ് പി സി റാവു പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.