ബെംഗളൂരു: ടിൻ ഫാക്ടറി വഴി ഓൾഡ് മദ്രാസ് റോഡിലേക്ക് പോകുന്ന കസ്തൂരി നഗർ, വിജിനപുര നിവാസികൾ കഴിഞ്ഞ എട്ട് മാസമായി പ്രദേശത്തെ അടിപ്പാത അടച്ചതിനാൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നു. അടിപ്പാതയിലെ കനത്ത വെള്ളക്കെട്ടും അത് ശാശ്വതമായി വൃത്തിയാക്കാൻ ബിബിഎംപിയുടെ ആവർത്തിച്ചുള്ള ഫലശൂന്യമായ ശ്രമങ്ങളും ആണ് ഇതിന് കാരണം . ഉയർന്ന തലത്തിൽ നിർമ്മിച്ച അണ്ടർപാസിന്റെ രൂപകൽപ്പനയിലെ പിഴവാണ് പ്രേശ്നത്തിനു വഴി ഒരുക്കിയത്, വെള്ളം ഒഴുകുന്നതിന് പകരം അവിടെ വെള്ളം കെട്ടിനിൽക്കയാണ് ചെയ്യുന്നത് .
ഇതിന്റെ തെറ്റായ രൂപകൽപ്പനകൊണ്ട് എഫ്‌സിഐ ഗോഡൗൺ സബ്‌വേ മിക്ക സമയത്തും മഴവെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. കെട്ടികിടക്കുന്ന വെള്ളം അടുത്തുള്ള ബെന്നിഗനഹള്ളി തടാകത്തിലേക്ക് ഒഴുക്കിവിടാൻ ശരിയായ ഡ്രെയിനില്ല. ഇതിനെ ചൊല്ലി ബിബിഎംപി സഹായ പോർട്ടലിൽ ആവർത്തിച്ച് പരാതികൾ ഉയർന്നിട്ടുണ്ട്. ഓൾഡ് മദ്രാസ് റോഡിലെത്താൻ പൊതുജനങ്ങൾ ഒന്നുകിൽ അവരുടെ പ്രദേശത്തെ പല ഇന്റീരിയർ റോഡുകളിലൂടെയും അല്ലെങ്കിൽ റിംഗ് റോഡിലൂടെ വഴിമാറി പോകേണ്ടിവരുന്നു.
മഴ കാരണം റോഡ് പണി ആസൂത്രണം ചെയ്തപോലെ പൂർത്തീകരിക്കാൻ സാധിക്കാഞ്ഞത് എന്നാൽ പണികൾ പൂർത്തിയായി വരികയാണ് ഒന്നോ രണ്ടോ ദിവസത്തിനകം റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്ക തക്ക വിധം ആകുമെന്നും. അടിപ്പാത ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും വകുപ്പിലെ എഞ്ചിനീയർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.