അമാനുഷിക ശക്തിയെന്ന് വിദ്യാർത്ഥി; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി 

suicide

ചെന്നൈ: അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വസിച്ച്‌ ഹോസ്റ്റല്‍ കെട്ടിടത്തിലെ നാലാം നിലയില്‍ നിന്ന് ചാടിയ കോളേജ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്.

ഈറോഡ് ജില്ലയിലെ പെരുന്തുറെയ്ക്ക് സമീപമുള്ള മേക്കൂർ സ്വദേശിയായ എ.പ്രഭു(19)വിനാണ് പരിക്കേറ്റത്.

കോയമ്പത്തൂർ ജില്ലയിലെ സ്വകാര്യ എൻജിനിയറിങ് കോളേജ് പരിസരത്തുള്ള സ്റ്റുഡന്റ്സ് ഹോസ്റ്റലിലാണ് സംഭവം.

യുവാവിൻ്റെ കൈകാലുകള്‍ക്ക് പൊട്ടലുണ്ടെന്നും തലയില്‍ പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.

  ബക്രീദ് സപെഷ്യൽ: ബെംഗളൂരുവിൽ ആടുകളുടെ വില കുതിച്ചുയരുന്നു; ഗതാഗതച്ചെലവ് വർദ്ധിച്ചെന്ന് വ്യാപാരികൾ

മൂന്നാം വർഷ ബി.ടെക്ക് (ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്) വിദ്യാർഥിയാണ് പ്രഭു.

സൂപ്പർഹീറോകളെ പോലെ തനിക്കും അമാനുഷിക ശക്തിയുണ്ടെന്നും ഏത് കെട്ടിടത്തില്‍ നിന്ന് വേണമെങ്കിലും ചാടാൻ കഴിയുമെന്നും പ്രഭു വിശ്വസിച്ചിരുന്നതായി പോലീസ് പറയുന്നു.

ഈ അമാനുഷിക ശക്തിയെ പറ്റി മുറിയില്‍ ഒപ്പമുള്ളവരോടും പ്രഭു സംസാരിച്ചിരുന്നു.

ആരോ തന്റെ മേല്‍ ദുർമന്ത്രവാദം പ്രയോഗിച്ചതായും അതിന് താൻ ഇരയാകുമെന്നും സുഹൃത്തുക്കളോട് പ്രഭു പറഞ്ഞിരുന്നതായി റിപ്പോർട്ടുകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ
[masterslider id="10"]

Related posts