ഫീസ് അടക്കാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നിഷേധിച്ചു; കർശ്ശന നടപടിക്കൊരുങ്ങി ബാലാവകാശ കമ്മീഷൻ.

ബെംഗളൂരു : ഫീസ് അടച്ചില്ല എന്ന കാരണത്താൽ ഓൺലൈൻ ക്ലാസുകളിൽ കുട്ടികളെ പങ്കെടുക്കാൻ അനുവദിക്കാത്ത സ്വകാര്യ സ്കൂളുകൾക്കെതിരെ കർശന നടപടിയുമായി ബാലാവകാശ കമ്മീഷൻ.

രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് 50 ഓളം സ്കൂളുകളുടെ പ്രിൻസിപ്പാളിനേയും മാനേജറേയും കമ്മീഷൻ വിളിച്ചു വരുത്തി.

ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വാദത്തിൽ ഫീസ് അടക്കാത്ത കുട്ടികളേയും ക്ലാസിൽ പങ്കെടുപ്പിക്കാമെന്ന് മാനേജ്മെൻറുകൾ ഉറപ്പ് നൽകിയതായി ബാലാവകാശ കമ്മീഷൻ ചെയർമാൻ ഫാ.ആൻറണി സെബാസ്റ്റ്യൻ പറഞ്ഞു.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

പുതിയ വർഷത്തെ മുഴുവൻ ഫീസും അടച്ചില്ല എന്ന കാരണത്താൽ ഓൺലൈൻ ക്ലാസ് വിദ്യാർത്ഥികൾക്ക് നിഷേധിക്കുന്നതായി 49 സ്കൂളുകൾക്കെതിരെയാണ് പരാതി ലഭിച്ചത്.

രക്ഷിതാക്കൾ ഫീസ് അടച്ചില്ല എന്ന കാരണത്താൽ കുട്ടികളെ ക്ലാസിൽ നിന്ന് ഒഴിവാക്കുന്നത് ബാലാവകാശ ലംഘനമാണ് എന്നും അത് കുട്ടികളെ വേദനിപ്പിക്കുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

പരാതിയിൽ ഇന്നലെ മാത്രം 16 മാനേജുമെൻ്റുകളെ വിളിച്ചു വരുത്തി വാദം കേട്ടു.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

ഇത്തരം പരാതികളിൽ വാദം കേൾക്കുന്ന കംപ്ലീറ്റ് അതോറിറ്റിയായ ബി.ഇ.ഒ (എഡ്യൂക്കേഷൻ ഓഫീസർ)ക്ക് സ്കൂളുകളുടെ അംഗീകരം റദ്ദാക്കാനുള്ള അധികാരമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
[masterslider id="10"]

Related posts