നഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിൽ റെഡ് അലെർട്

ബെംഗളൂരു: നഗരത്തിൽ ഇന്നും മഴ തുടരും. കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെ‌എസ്‌എൻ‌ഡി‌എം‌സി) അടുത്ത കുറച്ച് ദിവസത്തേക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. തീരദേശ ജില്ലകളിലും കർണാടകയുടെ മറ്റു ചില ഭാഗങ്ങളിലും ജൂലൈ 17 ന് കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാൽ റെഡ് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഇതിൽ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ചിക്കമഗളൂരു, ഹസ്സൻ, കൊഡഗു ജില്ലകൾ ഉൾപ്പെടുന്നു. കർണാടകയുടെ തീരപ്രദേശങ്ങളിലും വടക്കൻ ഭാഗങ്ങളായ ബെലഗാവി, ധാർവാഡ്, ഹവേരി എന്നിവയുൾപ്പെടെ വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്.

നഗരത്തിൽ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകാനുള്ള സാധ്യത കാണപ്പെടുന്നു. ഈ ആഴ്ച അവസാനം വരെ സംസ്ഥാനത്ത് വ്യാപകമായ മഴയുണ്ടാകുമെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടർ സി എസ് പാട്ടീൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
[masterslider id="10"]

Related posts