ബെംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ സുള്ള്യയിലെ ഒരു ക്ഷേത്ര മൈതാനത്ത് ക്രിസ്ത്യാനിയാണെന്ന കാരണത്താൽ ഒരു യുവാവിനെ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് തടഞ്ഞു. ക്ഷേത്ര ഉദ്യോഗസ്ഥനും യുവാക്കളുടെ സംഘവും തമ്മിലുള്ള ആശയവിനിമയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ ഔദ്യോഗികമായ പരാതികളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
സുള്ള്യ താലൂക്കിലെ ജയനഗറിലെ കോരഗജ്ജ ദേവീ ക്ഷേത്രപരിസരത്താണ് ശനിയാഴ്ച സംഭവം അരങ്ങേറിയത്. ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളെ ക്ഷേത്ര സമിതി അംഗം പ്രവീൺ എതിർത്തു. അവരുടെ കൂട്ടത്തിൽ ക്രിക്കറ്റ് കളിക്കുന്ന ക്രിസ്ത്യാനിയായ ഒരാളോട് ഉടൻ ക്ഷേത്ര പരിസരം വിട്ടുപോകാൻ ആവശ്യപ്പെട്ടു.
ക്ഷേത്ര മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്ന ഒരു കൂട്ടം യുവാക്കളുമായി പ്രവീൺ തർക്കിക്കുന്നത് വീഡിയോയിൽ കാണാം. ഇക്കാര്യത്തിൽ പോലീസിനു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് സുള്ള്യ പോലീസ് ഇൻസ്പെക്ടർ നവീൻ ചന്ദ്ര ജോഗി പറഞ്ഞു. വ്യാപകമായി പങ്കിട്ട വീഡിയോ പൊതുജനങ്ങൾ അദ്ദേഹത്തിന് അയച്ചതായും അദ്ദേഹം പറഞ്ഞു.
#Shocking Temple authorities in #Sullia #DakshinKannada object to #Hindu boys playing with #Christian friends at temple playground. Praveen Kumar of Swami Koragajja temple directs the Christian boy to get out of the ground. Asks him to go play at church ground & not to come here. pic.twitter.com/0lQGXBOUrT
— Imran Khan (@KeypadGuerilla) July 14, 2021
ക്ഷേത്രപരിസരം ഒരു സ്വകാര്യ ഇടമായതിനാൽ പരാതി ലഭിച്ചാൽ നിയമപരമായ ഉപദേശം തേടുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ വർഗീയ സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ സംഭവം. കർണാടക കമ്മ്യുണൽ ഹാർമണി ഫോറത്തിലെ ആക്ടിവിസ്റ്റ് സുരേഷ് ഭട്ട് ബക്രബയിൽ പറയുന്നതനുസരിച്ച്, ഈ വർഷം ജൂൺ 30 വരെ 51 സാമുദായിക സംഭവങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.