ശബരിമലയിൽ ഇനിമുതൽ ദിവസേന 5000 പേർക്ക് സന്ദർശനാനുമതി.

ബെംഗളൂരു: നീണ്ട ഇടവേളയ്ക്കു ശേഷം ഈ മാസം 17 മുതൽ ഭക്തർക്ക് ശബരിമലയിൽ പ്രവേശിക്കാൻ അനുമതി.

ഒരു ദിവസം 5000 ഭക്തർക്ക് മാത്രമേ ദർശനത്തിനുള്ള സൗകര്യം ഉണ്ടാകുകയുള്ളൂ.ഓൺലൈനിലെ വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം (https://sabarimala.kerala.gov.in ) വഴി പാസ്  നേടിയവർക്ക്  മാത്രമേ ഇനി അയ്യപ്പനെ ദർശിക്കാനായി എത്തിപ്പെടാൻ സാധിക്കുകയുള്ളു.

48 മണിക്കൂറിനള്ളിൽ പരിശോധന നടത്തിയ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അല്ലെങ്കിൽ ഏതെങ്കിലും രണ്ട് ടോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പു എടുത്തവർക്കും മാത്രമായിരിക്കും ദർശനത്തിനായുള്ള അനുമതി ലഭിക്കുക. വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്കിംഗ് ചെയ്യാത്ത ആർക്കും അയ്യപ്പ ദർശനത്തിനായുള്ള അനുവാദം ലഭിക്കുകയില്ല.

  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"

കർക്കിടക മാസത്തിലെ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഈ മാസം 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കുകയും, പൂജകൾ പൂർത്തിയാക്കി ഈ മാസം 21 ന് രാത്രി നട അടക്കുകയും ചെയ്യും.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

കേരളത്തിന് പുറത്തുനിന്ന് ശബരിമല സന്ദർശനത്തിനെത്തുന്ന ഭക്തർ മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകളോടൊപ്പം https://covid19jagratha.kerala.nic.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്തു യാത്ര പാസ്സ് കരസ്ഥമാക്കേണ്ടതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
[masterslider id="10"]

Related posts