ബൈക്കിലെത്തിയ സംഘം മലയാളി വ്യാപാരിയെ കാർ തടഞ്ഞു നിർത്തി കൊള്ളയടിച്ചു.

ബെംഗളൂരു : ബൈക്കിലെത്തിയ സംഘം മലയാളി വ്യാപാരിയെ കാർ തടഞ്ഞു നിർത്തി കൊള്ളയടിച്ചതായി പരാതി.

കോട്ടേക്കരയിൽ ചിപ്സ് ഫാക്ടറി നടത്തുന്ന ഹർഷാദ് അലിയാണ് പോലീസിന് പരാതി നൽകിയത്.

ഫാക്ടറി പൂട്ടി താമസസ്ഥലത്തേക്ക് പോകുകയായിരുന്നു ഹർഷാദ്, കോട്ടേഗര ബേഗൂർ റോഡിൽ വച്ച് 4 ബൈക്കുകളിലായി എത്തിയ 8 പേർ കാർ തടഞ്ഞു നിർത്തുകയായിരുന്നു.

  ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത

മുഖം മൂടി ധരിച്ചിരുന്ന അക്രമികൾ ഹർഷാദിൻ്റേയും കൂടെയുണ്ടായിരുന്ന സഹായി ചിന്നസ്വാമിയുടേയും കണ്ണിലേക്ക് മുളകുപൊടി എറിയുകയും കവർച്ച നടത്തുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

കാറിൽ ഉണ്ടായിരുന്ന 15000 രൂപ കവർന്നു.

ബേഗൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts