മകനെ ബലി നൽകണമെന്ന് ഭർത്താവിന്റെ ആവശ്യം; പരാതിയുമായി ഭാര്യ 

ബെംഗളൂരു: മകനെ ബലി നല്‍കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെതിരെ പരാതി നൽകി യുവതി.

പണവും ഐശ്വര്യവും വരാന്‍ മകനെ ഭര്‍ത്താവ് ബലി നല്‍കാന്‍ ശ്രമിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി.

മന്ത്രവാദത്തിലെ കുട്ടി പൂജ എന്ന ആചാരത്തിനായാണ് മകനെ ബലി നല്‍കാന്‍ ശ്രമിച്ചതെന്ന് പരാതിക്കാരി ആരോപിച്ചു.

യുവതിയുടെ ഭര്‍ത്താവ് സദ്ദാം എന്നയാള്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ പരാതിയുമായി ആര്‍കെ പുരം പോലീസിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സെപ്റ്റംബര്‍ 28ന് നല്‍കിയ പരാതിയില്‍ ഭര്‍ത്താവിന്റെ ക്രൂരതകളെ കുറിച്ച്‌ യുവതി വ്യക്തമാക്കിയിട്ടുണ്ട്.

ഭര്‍ത്താവില്‍ നിന്നും സംരക്ഷണം ഒരുക്കണമെന്നും യുവതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

2021ലാണ് യുവതി മകന് ജന്മം നല്‍കുന്നത്.

ഇതിന് പിന്നാലെയാണ് മകനെ കുട്ടി പൂജയ്ക്കായി ബലി നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടത്.

അമ്മയെയും ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നതായും യുവതി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലാണ് മന്ത്രവാദ പൂജകള്‍ പലതും നടത്തിയിരുന്നതെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഭര്‍ത്താവിന്റെ പീഡനം ക്രൂരമായതോടെ യുവതി മകനൊപ്പം തുമക്കുരുവില്‍ താമസമാക്കിയിരുന്നു.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

എന്നാല്‍ സെപ്റ്റംബര്‍ 13ന് പ്രതിയും സുഹൃത്തും ചേര്‍ന്ന് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറുകയും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു.

ഇതേ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
[masterslider id="10"]

Related posts