കോഴിക്കോട്, കാസർകോട് ഉൾപ്പെടെ പത്തുസ്ഥലങ്ങളിലേക്ക് ഉള്ള ‘ഐരാവത് ക്ലബ് ക്ലാസ് 2.0’ പുറത്തിറക്കി

ബെംഗളൂരു : ‘ഐരാവത് ക്ലബ് ക്ലാസ് 2.0’ എന്ന പേരിൽ കർണാടക ആർ.ടി.സി. 20 പുതിയ വോൾവൊ ബസുകൾ പുറത്തിറക്കി.

കോഴിക്കോട്, കാസർകോട് ഉൾപ്പെടെ പത്തുസ്ഥലങ്ങളിലേക്കാകും പുതിയ ബസുകൾ സർവീസ് നടത്തുക.

വിധാൻ സൗധയ്ക്ക് മുൻപിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി എന്നിവർ ചേർന്ന് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

1.78 കോടി രൂപയാണ് ഒരു ബസിന്റെ വില. നിലവിലുള്ള ഐരാവത് ക്ലബ് ക്ലാസ് ബസുകളുടെ പരിഷ്കരിച്ച പതിപ്പാണ് ഐരാവത് ക്ലബ് ക്ലാസ് 2.0. 20 ‘ഐരാവത് ക്ലബ് ക്ലാസ് 2.0’ ബസുകൾ വന്നതോടെ രാജ്യത്ത് ഏറ്റവും അധികം ഇന്റർസിറ്റി വോൾവോ ബസുകളുള്ള കോർപ്പറേഷനെന്ന നേട്ടത്തിലെത്തി കർണാടക ആർ.ടി.സി. കർണാടക ആർ.ടി.സി.

നിലവിൽ 443 ആഡംബര ബസുകളുൾപ്പെടെ 8,849 ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ദിവസേന 35 ലക്ഷത്തോളം ആളുകൾ കർണാടക ആർ.ടി.സി. ബസുകൾ ഉപയോഗിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
[masterslider id="10"]

Related posts