സന്ദേശങ്ങൾ അയക്കാൻ കഴിയുന്നില്ല; ഇൻസ്റ്റാഗ്രാമിന് സാങ്കേതിക തകരാർ 

ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതികപ്രശ്‌നം നേരിടുന്നതായി റിപ്പോര്‍ട്ട്.

സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ലെന്നടക്കം ഉപയോക്താക്കള്‍ പരാതി ഉന്നയിച്ചു.

ചൊവ്വാഴ്ച വൈകീട്ട് 5.14-ഓടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് സർവീസ് തകരാറുകള്‍ ട്രാക്ക് ചെയ്യുന്ന ‘ഡൗണ്‍ഡിറ്റക്ടർ’ വ്യക്തമാക്കുന്നു.

നിരവധി പേരാണ് തങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചപ്പോള്‍ തടസം നേരിട്ടതായി വ്യക്തമാക്കിയത്.

  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

മറ്റ് സമൂഹമാധ്യമങ്ങളില്‍ അടക്കം നിരവധി പേര്‍ ഇക്കാര്യം ഉന്നയിക്കുന്നുണ്ട്.

ഇതുസംബന്ധിച്ച്‌ ഇൻസ്റ്റാഗ്രാമില്‍ നിന്നോ മെറ്റയില്‍ നിന്നോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts