കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ്‌ ; ഓണനിലാവിന് തുടക്കം 

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷ പരിപാടിയായ ഓണനിലാവ് 2024 വിജയനഗർ എം. എൽ. എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്തു.

അഭിനേത്രിയും സിനിമാ ഡയറക്ടറുമായ വിനയാ പ്രസാദ് മുഖ്യാതിതിഥിയായി.

യെശ്വന്ത്പൂർ എം. എൽ. എ. എസ്. ടി. സോമശേഖർ അഭിനേത്രി നിമിഷ കെ ചന്ദ്ര, ഗാനരചയിതാവും പ്രഭാഷകനുമായ രമേഷ് കാവിൽ, അനുപമ പഞ്ചാക്ഷരി, മുൻ കോർപറേറ്റർ സത്യനാരായണ എന്നിവർ അതിഥികളായിരുന്നു.

കലാസാംസ്കാരിക സംഘടനാ നേതാക്കളെ വേദിയിൽ ആദരിച്ചു.

സമാജം പ്രസിഡൻ്റ് പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു.

  ക​ർ​ണാ​ട​ക പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സർക്കാറിനേരെ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു - മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ

സെക്രട്ടറി സതീഷ് തോട്ടശ്ശേരി സ്വാഗതവും ട്രഷറർ അരവിന്ദാക്ഷൻ പി. കെ .നന്ദിയും പറഞ്ഞു.

എസ്. എസ്. എൽ. സി, പി. യു.സി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് വരപ്രത്ത് ബാലകൃഷ്ണൻ നമ്പ്യാർ മെമ്മോറിയൽ എൻഡോവ്മെൻ്റ് കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകി.

സമാജം അംഗങ്ങൾ ഒരുക്കിയ കലാവിരുന്ന്, വിജിത ജിതീഷ് എഴുതിയ തുമ്പപ്പൂ എന്ന കൃതിയുടെ പ്രകാശനം, ഓണസദ്യ, കോഴിക്കോട് റെഡ് ഐഡിയാസ് ഒരുക്കിയ ഫ്ലവേഴ്സ് ടി. വി. ടോപ്പ് സിങ്ങർ റിതുരാജ്, കൈരളി പട്ടുറുമാൽ ഫെയിം ശ്യാം ലാൽ, പിന്നണി ഗായിക അശ്വതി രമേശ്, മഴവിൽ മനോരമ പാടാം നമുക്ക് പാടാം ഫെയിം ശ്രീലക്ഷ്മി, ഷിജു എന്നിവർ നയിച ഗാനമേള, ചാനൽ താരങ്ങളായ ശിവദാസ്, സെൽവൻ, രജനി കലാഭവൻ എന്നിവർ ഒന്നിച്ച കോമഡി ഷോ, ഗോകുൽ കൃഷ്ണ ഒരുക്കിയ വയലിൻ ഫ്യൂഷൻ എന്നിവ അരങ്ങേറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെലങ്കാനയിൽ പ്രമുഖ വാർത്താ അവതാരകയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയ്ക്ക് സാധ്യത; ഈ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു

Related posts

Click Here to Follow Us