നഗരത്തിൽ കാറിൽ എത്തിയ കുടുംബത്തിന് നേരെ ആക്രമണം; 5 വയസുകാരന് പരിക്ക് 

ബെംഗളൂരു: നഗരത്തിലെ കസവനഹള്ളിയിലെ അമൃത കോളേജിന് സമീപം ദീപാവലിക്ക് ഷോപ്പിങ്ങിനെത്തിയ കുടുംബത്തിന് നേരെ ആക്രമണം.

ആക്രമണത്തിൽ 5 വയസ്സുള്ള കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു.

സഹപാസഞ്ചർ സീറ്റില്‍ ഭാര്യയും പിൻസീറ്റില്‍ രണ്ട് കുട്ടികളുമായി അനൂപ് ജോർജ്ജ് വാഹനമോടിക്കുകയായിരുന്നു.

ഇതിനിടെ രണ്ട് അക്രമികള്‍ അവരുടെ കാർ തടഞ്ഞ് വിൻഡ്ഷീല്‍ഡ് താഴ്ത്താൻ ആവശ്യപ്പെട്ടു.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

അനൂപ് മടിച്ചപ്പോള്‍ അവർ കല്ലെറിഞ്ഞ് ജനല്‍ ഗ്ലാസ് തകർത്ത് കുട്ടിയുടെ തലയില്‍ ഇടിക്കുകയും രക്തസ്രാവം ഉണ്ടാക്കുകയും ചെയ്തു.

തുടർന്ന് രക്ഷിതാക്കള്‍ കുട്ടിയെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

പിന്നാലെ കുടുംബം,പരപ്പന അഗ്രഹാര പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts