12 വർഷമായി ബെംഗളൂരുവിൽ താമസം, കന്നഡ അറിയില്ല; പഠിച്ചിട്ട് വരൂയെന്ന് പ്രദേശവാസി 

ബെംഗളൂരു: ജോലിക്കാര്യത്തിനായി നിരവധി ആളുകൾ എത്തുന്ന നഗരമാണ് ബെംഗളൂരു.

ഇതില്‍ തന്നെ നോർത്ത് ഇന്ത്യയില്‍ നിന്നും വരുന്നവരും ഇഷ്ടം പോലെയുണ്ട്. പലർക്കും കന്നഡ വലിയ പിടിയില്ല.

പ്രദേശവാസികളാവട്ടെ പലരും ഇവരോട് കന്നഡയില്‍ സംസാരിക്കാൻ ആവശ്യപ്പെടാറുണ്ട്.

തിരിച്ച്‌ ഹിന്ദി പഠിക്കാൻ ആവശ്യപ്പെടുന്നവരും ഉണ്ട്. എന്തായാലും, ഒരാള്‍ കന്നഡ അറിയാത്ത ഉത്തരേന്ത്യക്കാരനോട് ആ ഭാഷ പഠിക്കാൻ ആവശ്യപ്പെടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഈ വ്യക്തി പന്ത്രണ്ട് വർഷമായി ബെംഗളൂരുവിൽ താമസിക്കുന്നു. കന്നഡ ആവശ്യമില്ലെന്ന മട്ടില്‍ കന്നഡ പഠിച്ചിട്ടില്ല’ എന്നാണ്. ‘ഇവിടുത്തുകാർ ഹിന്ദി പഠിക്കണമെന്ന മട്ടാണ്’ എന്നും യുവാവ് പറയുന്നുണ്ട്. വീഡിയോയില്‍ കാണുന്നത് ഒരു യുവാവ് മറ്റൊരാളോട് സംസാരിക്കുന്നതാണ്.

  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം

’12 കൊല്ലമായി ഇവിടെ താമസിച്ചിട്ടും എന്തുകൊണ്ട് കന്നഡ പഠിച്ചില്ല’ എന്നതാണ് വിഷയം. ‘ഇവിടെ ഇത്രയും വർഷമായി താമസിക്കുന്ന ഒരാള്‍ കന്നഡ പഠിക്കേണ്ടതുണ്ട്, അത് ആവശ്യം വരും. ആ ഭാഷ പഠിക്കുന്നത് അവിടുത്തെ സംസ്കാരത്തെ ബഹുമാനിക്കലും കൂടിയാണ്’ എന്നും യുവാവ് പറയുന്നുണ്ട്.

അപ്പോള്‍ മറുപുറത്തുള്ളയാള്‍ തിരിച്ച്‌ ചോദിക്കുന്നത്, ‘ഇയാള്‍ക്ക് ഹിന്ദി അറിയാമോ’ എന്നാണ്. യുവാവ് ഉണ്ടെന്ന് മാത്രം പറഞ്ഞശേഷം വീണ്ടും കന്നഡ ഭാഷയിലേക്ക് തന്നെ ചർച്ച കൊണ്ടുവരികയാണ്. എന്തായാലും, കന്നഡ പഠിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് സംഭാഷണം നിർത്തുന്നത്. യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകള്‍ തന്നെ വീഡിയോയ്ക്ക് താഴെ നടക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെട്രോളിന് 2.61 രൂപ കൂടി; രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു
[masterslider id="10"]

Related posts