നടി അസിൻ വിവാഹ മോചിതയാകുന്നു?

അസിനും ഭർത്താവും വേർപിരിയുന്നുവെന്ന പ്രചാരണം രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

ഭർത്താവ് രാഹുല്‍ ശർമ്മയുമായുള്ള വിവാഹശേഷം അസിൻ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിട്ടില്ല.

എന്തിനേറെ വിവാഹത്തിന് ശേഷമുള്ള തന്റെ ഒരു ഫോട്ടോ പോലും അസിൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകർ അസിന്റെ വിശേഷങ്ങള്‍ അറിയുന്നത്.

ഡിവോഴ്സ് വാർത്ത പ്രചരിച്ചതോടെ അസിൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാകുന്നു.

പന്ത്രണ്ട് വർഷങ്ങള്‍ക്ക് മുൻപ് ഞങ്ങള്‍ ആദ്യമായി ഹോളിഡേ ആഘോഷിച്ച സ്ഥലത്ത് മകളുടെ കൈയ്യും പിടിച്ച്‌ നടക്കുന്ന സന്തോഷമാണ് അസിൻ പങ്കുവയ്ക്കുന്നത്.

  സിന്ദൂരം തുടച്ചുനീക്കിയവരെ ചാരമാക്കി മാറ്റി: പ്രധാനമന്ത്രി

രാഹുലിന്റെയും മകളുടെയും ഫോട്ടോകളും വീഡിയോകളും പങ്കുവച്ചിട്ടുണ്ടെങ്കിലും ഒരു ചിത്രത്തിലും അസിനില്ല.

ഗ്രീസിലെ സാൻഡോരിനി എന്ന ദ്വീപിലെ മനോഹരമായ കാഴ്ചകള്‍ അസിൻ പങ്കുവച്ച പോസ്റ്റില്‍ കാണാം.

തെരുവീഥിയില്‍ ഒരു ഷോപ്പിലെ ലേഡിയെ അരിൻ ഗിറ്റാർ വായിച്ച്‌ അത്ഭുതപ്പെടുത്തിയതും അഭിമാനമുള്ള അമ്മ എന്ന നിലയില്‍ അസിൻ പങ്കുവയ്ക്കുന്നു.

എന്നാലും എന്തുകൊണ്ടാണ് അസിൻ എല്ലാ ക്യാമറ കണ്ണുകളില്‍ നിന്നും അകന്ന് നില്‍ക്കുന്നത് എന്നത് ആരാധകർക്ക് ഇപ്പോഴും കൗതുകമുള്ള കാര്യമാണ്.

  വയനാട്ടിലെ ശക്തമായ മഴ; കബനി അണക്കെട്ട് നിറയാൻ അഞ്ച് അടി മാത്രം: കെആർഎസ് അണക്കെട്ടിലെ ജലനിരപ്പ് 100 അടി കടന്നു

ഇന്ത്യയിലെ സകല സമ്പന്നരും പങ്കെടുത്ത ആനന്ദ് അമ്ബാനിയുടെ കല്യാണത്തിന് അസിനെ ആരാധകർ പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ എല്ലാ സെലിബ്രിറ്റികളുടെ ഫോട്ടോകളും വൈറലായപ്പോഴും അസിന്റെ ഒരു ഫോട്ടോ പോലും പുറത്ത് വന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തെരുവുനായകളുടെ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം

Related posts

Click Here to Follow Us