ദീപാവലി ആഘോഷത്തിരക്കിൽ ബെംഗളൂരു നഗരം

ബെംഗളൂരു : മഴ ശോഭ കെടുത്തിയെങ്കിലും ദീപാവലിയെ ആവേശത്തോടെ വരവേറ്റ് നഗരവാസികൾ.

ദീപാവലി ഒരുക്കങ്ങളുമായി ആളുകൾ തിരക്കിലായിരുന്നു. വൈദ്യുത അലങ്കാരവിളക്കുകൾക്കൊപ്പം മൺചെരാതുകൾ തെളിച്ചും ആളുകൾ വീടുകൾ അലങ്കരിച്ചു.

കുട്ടികൾ ഇന്നലെ വൈകുന്നേരംതന്നെ ആഘോഷങ്ങൾ തുടങ്ങി.

  ഇന്ത്യയിൽ ആശങ്കയില്ല, എങ്കിലും ജാഗ്രത; ക്വാറൻടൈൻ ഉൾപ്പടെ കർണാടകയിൽ പ്രത്യേക എബോള പ്രതിരോധ കോട്ട! യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

സന്ധ്യമയങ്ങിയതോടെ പടക്കങ്ങൾ പൊട്ടിക്കാനാരംഭിച്ചു.

ആകാശത്ത് വർണംവിതറി കരിമരുന്നുറോക്കറ്റുകൾ പാഞ്ഞു.

വീടുകളുടെയും ഫ്ളാറ്റുകളുടെയും മുകൾനിലയിൽനിന്നായിരുന്നു ചെറുപ്പക്കാരുടെയും കുട്ടികളുടെയും ഈ ആഘോഷം.

ദീപാവലിവിരുന്ന് ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകളും വീടുകളിൽ സജീവമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts