പതഞ്ജലി ഗ്രൂപ്പിനും മേധാവിമാർക്കുമെതിരേ നൽകിയ ഹർജിയിൽ നടപടികളവസാനിപ്പിച്ച് സുപ്രീംകോടതി; പതഞ്ജലിക്ക് വരുമാനം 8,899 കോടി രൂപ

ഡൽഹി : തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് പതഞ്ജലി ഗ്രൂപ്പിനും മേധാവിമാർക്കുമെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ ഹർജിയിൽ നടപടികളവസാനിപ്പിച്ച് സുപ്രീംകോടതി.

കേസ് ഇനി മുന്നോട്ടുപോകേണ്ടതില്ലെന്നും ഇതിനകം പല ഉത്തരവുകളിലൂടെ കേസിന്റെ ഉദ്ദേശ്യം നേടിയതായും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഹർജി തീർപ്പാക്കിയത്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ ഹൈക്കോടതിയിൽ പോകാമെന്നും ഉത്തരവിലുണ്ട്‌.

അലോപ്പതി ചികിത്സയെ വിലകുറച്ചുകാണിക്കുന്നതരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പതഞ്ജലിക്കെതിരേ ഐഎംഎ സുപ്രീംകോടതിയെ സമീപിച്ചത്.

  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ കമ്പനിക്കെതിരേയും യോഗ ഗുരു ബാബ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണയ്ക്കുമെതിരേയും കോടതിയലക്ഷ്യനടപടിയാരംഭിച്ചു.

പിന്നീട് നിരുപാധികം മാപ്പപേക്ഷിച്ചത് അംഗീകരിച്ച് കോടതി കഴിഞ്ഞവർഷം ഓഗസ്റ്റിൽ കോടതിലക്ഷ്യനടപടികൾ അവസാനിപ്പിച്ചു.

പതഞ്ജലി ഫുഡ്‌സ് 2025 ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ 8,899.7 കോടി രൂപയുടെ പ്രവർത്തന വരുമാനം നേടി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 7,177.17 കോടി രൂപയായിരുന്നു.

24 ശതമാനമാണ് വർധന. മൊത്ത ലാഭം 1,017.02 കോടിരൂപയിൽ നിന്ന് 1,259.19 കോടി രൂപയായി ഉയർന്നു. 180.39 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.

  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

ജൂൺ 30-ലെ കണക്കുകൾ പ്രകാരം കമ്പനിക്ക് 27 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. കയറ്റുമതി വരുമാനം 39.34 കോടി രൂപയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
[masterslider id="10"]

Related posts