ദമ്പതികൾക്ക് വിവാഹ സമ്മാനം ചെറുനാരങ്ങ

വിപണിയില്‍ നാരങ്ങയുടെ വില കുതിച്ചുയര്‍ന്നതോടെ പലരും വിവാഹസമ്മാനമായി നൽകുന്നത് ഇപ്പോൾ ചെറുനാരങ്ങയാണ്.

ഗുജറാത്തിലെ രാജ്‌കോട്ടിലെ ഒരു വരന് തന്റെ വിവാഹ ചടങ്ങിനിടെ സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ സമ്മാനമായി നല്‍കിയത് നാരങ്ങയാണ്. ഗുജറാത്തിലെ രാജ്‌കോട്ടിലെ ധരോജിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍, ഒരു കൂട്ടം സുഹൃത്തുക്കള്‍ നാരങ്ങ നിറച്ച കവറുകള്‍ സമ്മാനമായി നല്‍കുകയായിരുന്നു.

ചെറുനാരങ്ങയുടെ വില കുതിച്ചുയരുകയാണ് വിപണിയിൽ. ഈ സീസണിലാണെങ്കില്‍ നാരങ്ങയ്ക്ക് നല്ല ചിലവുമാണ്. ഹല്‍ദി ചടങ്ങിനിടെയാണ് വരന്  സമ്മാനമായി നാരങ്ങ ലഭിച്ചത്. ഈ ചൂട് കാലത്ത് നാരങ്ങയ്ക്ക് നല്ല ഡിമാന്‍ഡാണ്. രാജ്‌കോട്ടില്‍ നാരങ്ങയുടെ മൊത്തവില കിലോയ്ക്ക് 200 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, വിവാഹവേളയില്‍ അതിഥികള്‍ ഇത്തരം വിചിത്രമായ വിവാഹ സമ്മാനങ്ങള്‍ നല്‍കുന്നത് നമ്മുടെ രാജ്യത്ത് ഇതാദ്യമല്ല.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

വിലക്കയറ്റത്തിനിടയില്‍ തമിഴ്‌നാട്ടിലെ ഒരു ദമ്പതികള്‍ക്ക് അടുത്തിടെ പെട്രോളും ഡീസലും സമ്മാനമായി ലഭിച്ചിരുന്നു. തമിഴ്നാട്ടിലെ ഗിരീഷ് കുമാര്‍-കീര്‍ത്തന എന്ന ദമ്പതികള്‍ക്കാണ് പെട്രോളും ഡീസലും സമ്മാനമായി ലഭിച്ചത്. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലെ ചെയ്യൂരിലാണ് വിവാഹം നടന്നത്. അവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളുമാണ് പതിവില്‍ നിന്ന് വിപരീതമായി ഓരോ ലിറ്റര്‍ പെട്രോളും ഡീസലും ദമ്പതികള്‍ക്ക് സമ്മാനമായി നല്‍ക്കുകയായിരുന്നു.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കഴിഞ്ഞ വര്‍ഷവും രാജ്യത്ത് സമാനമായ സംഭവം നടന്നിരുന്നു. ഇതുപോലെ ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ ദമ്പതികള്‍ക്ക് അവരുടെ വിവാഹത്തില്‍ ഗ്യാസ് സിലിണ്ടറും ഉള്ളിയും സമ്മാനമായി ലഭിച്ചിരുന്നു. ദമ്പതികള്‍ക്ക് ഉള്ളികൊണ്ടുള്ള ഒരു മാല സമ്മാനിക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതുപോലെ ഒഡീഷയിലെ ദമ്പതികള്‍ക്കും സുഹൃത്തുക്കള്‍ വിവാഹ സമ്മാനമായി പെട്രോൾ സമ്മാനമായി ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
[masterslider id="10"]

Related posts